
പൂവൻച്ചിറ ചിരയ്ക്കത്തൊട്ടിയിൽ ഫാമിലി ട്രസ്റ്റിന്റെ മൂന്നാം വാർഷികം ആഘോഷിച്ചു
പൂവൻച്ചിറ ചിരയ്ക്കത്തൊട്ടിയിൽ കുടുംബങ്ങളുടെ കൂട്ടായ്മയായ ചിരയ്ക്ക ത്തൊട്ടിയിൽ ഫാമിലി ട്രസ്റ്റിന്റെ മൂന്നാം വാർഷികം ആഘോഷിച്ചു. വിവിധ കലാപരിപാടികളും സ്നേഹവിരുന്നു മായി സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ചുവന്ന മണ്ണ് സെന്റ് ജോസഫ് പള്ളി വികാരി ഫാ. ടൈസൻ മണ്ടുംപാൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡൻ്റ് സി.എം ദേവസി അധ്യക്ഷത വഹിച്ച യോഗത്തിൽ അഞ്ചാം വാർഡ് മെമ്പർ ദീപു പി.എ മുഖ്യാതിഥിയായിരുന്നു. കരിസ്മ കോൺവെന്റ് മദർ സി. ലില്ലി ജീസ് , ഹോളി ട്രിനിറ്റി കോൺവെൻ്റ് മദർ സുപ്പീരിയർ സി. ലത ലൂയിസ് ,സി.ഡി റോയി, സണ്ണി വെട്ടുകാട്, , നുബി ബാബു, ഷിബു. സി.ഡി,നൈസിൽ സി.ഡി , അനു മാണി എന്നിവർ ആശംസകൾ അർപ്പിച്ചു. കഴിഞ്ഞ വർഷം പത്താം ക്ലാസ്സിലും പ്ലസ് ടുവിനും ഉയർന്ന വിജയം നേടിയവരെ യോഗത്തിൽ ആദരിച്ചു. ബാബു സി ജെ ,ഷാബു സി.ജെ,ബെന്നി സി.ഡി , മിനി ചാക്കോ, ബിനോഷ് കോശി എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകി


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

