December 8, 2025

സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ യൂത്ത്സ് – സൺഡേ സ്കൂൾ & ഫാമിലി കോൺഫറൻസ് നടന്നു

Share this News
സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ യൂത്ത്സ് – സൺഡേ സ്കൂൾ & ഫാമിലി കോൺഫറൻസ് നടന്ന

സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ തൃശ്ശൂർ – പാലക്കാട് സെൻറർ സൺഡേ സ്കൂൾ ആൻഡ് ഫാമിലി കോൺഫറൻസ് പീച്ചി ദർശനയിൽ വച്ച് നടത്തപ്പെട്ടു . ബിഷപ്പ്  ഡോ. ടി സി .ചെറിയാൻ സമാപന സന്ദേശം നൽകി മൂന്ന് ദിവസമായി നടത്തപ്പെട്ട കോൺഫറൻസിൽ ക്രിസ്തുയേശുവിലുള്ള ഭാവം എന്ന വിഷയത്തെ ആസ്പദമാക്കി ഹെവൻലി യൂത്ത് അല്ലപ്ര ടീം ക്ലാസുകൾക്ക് നേതൃത്വം നൽകി.സൺഡേ സ്കൂൾ ക്യാമ്പിന് റവ. ഷിബിൻ മാത്യു ഫിലിപ്പ് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ റവ. ജോഷി എം ജേക്കബ് അധ്യക്ഷത വഹിച്ചു.റെജി വി മാത്യു സ്വാഗതവും ജെയിറസ് നന്ദിയും പ്രകാശിപ്പിച്ചു. സെൻ്റർ യൂത്ത്സ് യൂണിയൻ പ്രസിഡൻ്റായി റവ. ഷിബിൻ മാത്യു  ഫിലിപ്പ് ,വൈസ് പ്രസിഡൻറ് അജോ കുര്യൻ ജോയി , സെക്രട്ടറി ജെയ്റസ്  വിവേക്  പ്രസാദ് ,ജോയിൻ്റ്  സെക്രട്ടറി ഡെറിക് റെജി,ഗിഫ്റ്റി മറിയം ജോഷി, ട്രഷറർ മാത്യൂസ് ടി പോൾ , അക്കൗണ്ടൻറ് അലൻ ബിജു. എന്നിവരെ തിരഞ്ഞെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!