
ക്രിസ്തുമസ് & ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.
അസോസിയേഷൻ തുടർച്ചയായി മൂന്നാം വർഷമാണ് ക്രിസ്തുമസ് & ന്യൂ ഇയർ ആഘോഷം സംഘടിപ്പിക്കുന്നത്. ഡിസംബർ 28 ശനിയാഴ്ച വൈകുന്നേരം ആറു മുതൽ റോസ് ഗാർഡൻ പരിസരത്ത് വച്ച് കലാപരിപാടികൾക്ക് തുടക്കം കുറിച്ചു.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ സുശീല രാജൻ മുഖ്യാതിഥിയായി.അസോസിയേഷൻ സെക്രട്ടറി N G വിനേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻ്റ് EV പൗലോസ്. വൈസ് പ്രസിഡൻറ് TJ വർഗീസ്. ജോയിൻ സെക്രട്ടറി VB തിലകൻ. കൾച്ചറൽ സെക്രട്ടറി അനീസ് ഷാജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയർ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് സുശീല രാജന്റെ നേതൃത്വത്തിൽ നടന്നു. തുടർന്ന് അസോസിയേഷന്റെ ചികിത്സാസഹായമായ 25000 ₹ ചെക്ക് പി പി രവീന്ദ്രനും സുശീല രാജനും ചേർന്ന് ക്യാൻസർ ബാധിതനായ യുവാവിന്റെ ചികിത്സയ്ക്കായി കുടുംബത്തിന് കൈമാറി.തുടർന്ന് അസോസിയേഷന്റെ മുതിർന്ന അംഗങ്ങളായ ചന്ദ്രൻ എം കെ. വർഗീസ് സി.പി. എന്നിവരെയും അസോസിയേഷന് വേണ്ടി മികച്ച പ്രവർത്തനം നടത്തിയ ഹമീദ് കെ എച്ച്. വിൽസി ജയ്സൺ എന്നിവരെയും യോഗത്തിൽ ആദരിച്ചു.
അസോസിയേഷൻ ട്രഷറർ ഗ്രേസി ജോഷ്വാ നന്ദി പറഞ്ഞു . തുടർന്ന് തൃശ്ശൂർ മ്യൂസിക് ഡ്രോപ്സ് അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു. സ്നേഹവിരുന്നിലൂടെ ചടങ്ങിന് പരിസമാപ്തി കുറിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

