
കോൺഗ്രസ് നേതാവും സാമ്പത്തിക വിദഗ്ദനും മുൻ പ്രധാന മന്ത്രിയുമായിരുന്ന ഡോ: മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം പട്ടിക്കാട് സെന്ററിൽ വെച്ച് നടത്തി. ഡി സി സി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി കെ രാജൻ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ലോകം കണ്ട മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്നു ഡോ : മൻമോഹൻ സിംഗ്, പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ കേരളത്തിന് ഒരുപാട് പദ്ധതികൾ നൽകുകയും നടപ്പിലാക്കുകയും ചെയ്ത ഭരണകർത്താവായിരുന്നു ഡോ :
മൻമോഹൻസിംഗ് എന്ന് കെ രാജൻ പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ, പത്രമാധ്യമ പ്രവർത്തകൻ ജോർജ് പൊടിപാറ,വിവിധ രാഷ്ട്രീയപാർട്ടി കക്ഷി നേതാക്കളായ വി സി സുജിത്, മനു പുതിയമഠം, ജയൻ പൂശ്ശേരി, സനിൽ വാണിയമ്പാറ, രാജു പാറപ്പുറം, ബാബു തോമസ്, ഷിബു പോൾ, റെജി പാണം കുടിയിൽ, എം എ മൊയ്‌ദീൻ കുട്ടി,വി ബി ചന്ദ്രൻ, മിനി നിജോ, അനിൽ നാരായണൻ, ബ്ലെസ്സൺ വര്ഗീസ്, അനീഷ് മേക്കര, സി എസ് ശ്രീജു,എ സി മത്തായി, കെ എം പൗലോസ്, ബാബു പാണംകുടിയിൽ,തിമോതി സി പാർലികാടൻ, ജോസ് മൈനാട്ടിൽ, രാജു കാവിയത്, ഷിബു പീറ്റർ, കൊച്ചു മാത്തു,ഇബ്രാഹിം, ബീന, വര്ഗീസ് വട്ടംകാട്ടിൽ, ചെറിയാൻ തോമസ്, ബർക്കുമെൻസ്,റോയ് ചിറയ്ക്കതൊട്ടിയിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
