
തെക്കുംപാടം ഗ്രാമ സഭ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും നവ സാമ്പത്തിക നയങ്ങളുടെ ശില്പിയുമായ ഡോ. മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. അടച്ചിട്ട ഇന്ത്യൻ സാമ്പത്തിക രംഗത്തിൻ്റെ വാതിലുകൾ വിദേശ മൂലധന നിക്ഷേപത്തിനായി തുറന്ന് നൽകിയതിലൂടെ ഇന്ത്യൻ സാമ്പത്തിക രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച സാമ്പത്തിക ശാസ്ത്രഞ്ജനാണ് ഡോ. മൻഹോൻസിങ്ങെന്ന് അനുശോചന പ്രഭാഷണത്തിൽ പഞ്ചായത്തംഗം അനീഷ് മേക്കര പറഞ്ഞു.
ഗ്രാമസഭ കോർഡിനേറ്റർ പീറ്റർ വർക്കിംങ്ങ് ഗ്രൂപ്പ് നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. അങ്കണവാടി വർക്കർമാരായ സിന്ദു, മിനി, ഓമന ആശ വർക്കർ സുകുമാരി, തൊഴിലുറപ്പ് അക്രഡിറ്റ് എഞ്ചിനീയർ ഡാനി എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
