
ദേശീയപാതയിൽ കൊമ്പഴ വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ കൊമ്പഴ സ്വദേശി പോളിന് പരിക്കേറ്റു .കൊമ്പഴ സെന്റ് ജോസഫ് പള്ളിയിലെ കപ്യാർ പോളിനാണ് പരിക്കേറ്റത്. ഇയാളെ ഉടൻ തന്നെ 108 ആംബുലൻസിൽ ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടിക്കാട് ഭാഗത്ത് നിന്നും വടക്കഞ്ചേരി ഭാഗത്തേക്ക് പോകുന്ന ഇന്നോവ കാർ ആണ് ഇടിച്ചത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്. ഈ ഭാഗത്ത് തീരെ വെളിച്ചം ഇല്ലാത്തതിനാൽ ആണ് അപകടം നടന്നത്.വളവുള്ള പ്രദേശത്ത് ദേശീയപാതയോരത്ത് വളരുന്ന ചെടികൾ കാഴ്ചമറയ്കുന്നതായും പലപ്പോഴും നാട്ടുകാർ ചേർന്ന് പ്രദേശം വൃത്തിയാക്കാറുള്ളതായും അവർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
