
സെൻ്റ്.തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ യൂത്ത് – സൺഡേ സ്കൂൾ & ഫാമിലി കോൺഫറൻസിന് തുടക്കമായി
സെന്റ് തോമസ് ഇവാജ്ജ്‌ലിക്കൽ ചർച്ച് ഓഫ് ഇന്ത്യ തൃശൂർ – പാലക്കാട് സെന്റർ യൂത്ത്,സൺഡേ സ്കൂൾ ആൻഡ് ഫാമിലി കോൺഫറൻസിനു തുടക്കമായി. സഭയുടെ സൺഡേസ്കൂൾ ബോർഡ് സെക്രട്ടറി റവ. സജി എബ്രഹാം കോൺഫറൻസ് ഉദ്ഘാടാനം ചെയ്തു. റവ.ജോഷി എം ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. റവ. തോമസ് തോട്ടത്തിൽ,റവ. ഷിബിൻ മാത്യു ഫിലിപ്പ്, റെജി. വി. മാത്യൂ എന്നിവർ പ്രസംഗിച്ചു. ഹെവൻലി യൂത്ത്സ് അല്ലപ്ര ടീം ക്ലാസുകൾക്ക് നേതൃത്വം നൽകി. സമാപന സന്ദേശം 29 ന് ബിഷപ്പ്. ഡോ. TC ചെറിയാൻ നിർവ്വഹിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
