
ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയിലെ പെരുനാളിന് കൊടി ഉയർത്തി
ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയിൽ ഡിസംബർ മാസം 28, 29, തിയതികളിൽ നടക്കുന്ന പ്രധാന പെരുനാളിന് ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപോലിത്ത കൊടി ഉയർത്തി. പെരുംനാൾ ദിവസം അഭിവന്ദ്യ ഡോ: കുരിയാക്കോസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വി: കുർബാന അർപിക്കും
ഇടവകയിൽ നിന്നും നിർമിച്ച് നൽകുന്ന സ്നേഹഭവനത്തിന്റെ കൂദാശയും താക്കോൽ ദാനവും ഇടവക മെത്രാപോലീത്ത അഭി: ഡോ കുരിയാക്കോസ് മാർ ക്ലിമീസ് തിരുമേനി നിർവഹിക്കും. ഡിസംബർ30ന് ഇടവകയിലെ ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും നടക്കും പെരുന്നാൾ റാസാ, ലേലം നേർച്ചസദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി ഫാ.യൽദോ എം ജോയ് മുഴുവഞ്ചേരി പറം ബത്ത് , ട്രസ്റ്റി ഷെനിൽ നാരേക്കാട്ടിൽ, സെക്രട്ടറി ജോൺസൻ വള്ളിക്കാട്ടിൽ,മാനേജിങ് കമ്മിറ്റിഅംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികളും നേതൃത്വം നൽകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

