

പാലിയേക്കര മുതൽ ആമ്പല്ലൂർ വരെ കനത്ത ബ്ലേക്കാണ് . മണിക്കൂറുകൾ ബ്ലോക്കുണ്ടായാലും ടോൾപ്ലാസ തുറന്ന് കൊടുത്ത് ഗതാഗതം ക്രമീകരിക്കുന്നില്ല. ആംബുലൻസുകൾക്ക് പോലും പോവാൻ കഴിയാത്ത വിധം ഗതാഗത കുരുക്കുണ്ട്. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത നേരിട്ട ഒരാൾ ആമ്പല്ലൂർ മുതൽ പാലിയേക്കര വരെ രണ്ട് മണിക്കൂറാണ് ബ്ലോക്കിൽ പെട്ടത്. ആമ്പല്ലൂരിൽ പാലം പണിയുന്ന ഭാഗത്തും വേണ്ടത്ര സജ്ജീകരണങ്ങൾ ഇല്ലാതെയാണ് പണി തുടങ്ങിയത്. ബ്ലോക്കിന് ഇതും കരണമാണ് . ജനങ്ങളെ ദ്രോഹിക്കുന്ന ഈ നിലപാട് മാറ്റാൻ ജനപ്രതിനിധികൾ ഇടപെടുന്നില്ല എന്ന് പരക്കെ ആക്ഷേപം ഉണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
