March 13, 2026

ഇരവിമംഗലം ഷഷ്ഠിക്കിടെ സംഘർഷം; നടത്തറ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സായാഹ്ന കൂട്ടായ്മ സംഘടിപ്പിച്ചു.

Share this News
നടത്തറ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സായാഹ്ന കൂട്ടായ്മ സംഘടിപ്പിച്ചു.

ഇരവിമംഗലം ഷഷ്ഠി മഹോത്സവം അലങ്കോലപ്പെടുത്തിയ അക്രമികളെ  സംരക്ഷിക്കുന്നു എന്ന് ആരോപിച്ച്   നടത്തറ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചട്ടി സെന്ററിൽ   ജനകീയ സായാഹ്ന കൂട്ടായ്മ സംഘടിപ്പിച്ചു.
നടത്തറ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്  ജേക്കബ് പോൾ  അദ്ധ്യക്ഷത വഹിച്ചു.
ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ്  ധർണ്ണ ഉദ്ഘാടനം ചെയ്തു. ഉത്സവപ്പറമ്പിൽ സംഘർഷം ഉണ്ടാക്കുകയും അക്രമികൾ പോലീസ് ഉദ്യോഗസ്ഥന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തിട്ടും പ്രതികൾ ഉന്നതരായതിനാലും ഉന്നത മന്ത്രിയുടെ ഇടപെടൽ  ഉള്ളതുകൊണ്ടും പ്രതികളെ അറസ്റ്റ് ചെയ്യേണ്ട കാര്യത്തിൽ പോലീസ് സമ്മർദ്ദത്തിലാണ് എന്നും  അടിയന്തരമായി നടപടി ഉണ്ടായില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച്‌ ഉൾപ്പെടെയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ എൻ വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. നടത്തറ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബിന്ദു കാട്ടുങ്ങൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ
ജിത്ത് ചാക്കോ,ഇ എസ് അനിരുദ്ധൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഉണ്ണി കൊച്ചുപുരയ്ക്കൽ, പഞ്ചായത്ത് മെമ്പർമാരായ ദീപ അനീഷ്, മിനി വിനോദ്, സരിത സജീവ് എന്നിവർ പങ്കെടുത്തു സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!