
കാട്ടുമൃഗങ്ങളെ നിയന്ത്രിതമായ രീതിയിൽ വെടിവെച്ചു കൊല്ലാൻ സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം വിലങ്ങന്നൂർ വാർഡ് ഗ്രാമസഭ പാസാക്കി.
കാട്ടു മൃഗങ്ങളെ നിയന്ത്രിതമായ രീതിയിൽ വെടിവെച്ച് കൊന്ന് വിൽപ്പന നടത്തുന്നതിന് അനുമതി നൽകാൻ ഭരണകൂടം തയ്യാറാകണം . വിലങ്ങന്നൂർ വാർഡ് ഗ്രാമസഭ പ്രമേയം പാസാക്കി. വന്യജീവികൾ നിയന്ത്രണാതീതമായി പെരുകുകയും രാപ്പകൽ ഭേദമില്ലാതെ നാട്ടിലിറങ്ങി കൃഷിയും വസ്തുവകകളും നശിപ്പിക്കുകയും മനുഷ്യ ജീവനുകള അപായപ്പെടുത്തുകയും ചെയ്യുന്നത് നാട്ടിലെമ്പാടും വർദ്ധിച്ച് വരുന്നു.
കാട്ടുമൃഗങ്ങളായ പന്നി, മാൻ, പോത്ത് തുടങ്ങിയവയെ നിയന്ത്രിത നായാട്ടിലൂടെ കൊന്ന് നിശ്ചിത വിലക്ക് വിതരണം ചെയ്യാൻ അനുമതി നൽകണം എങ്കിൽ കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് പൂർണ്ണമായും നിയന്ത്രിക്കാനും മനുഷ്യ ജീവനും, കൃഷിയിടങ്ങൾക്കും സംരക്ഷണം നൽകുവാർ സാധിക്കും.പല വിദേശ രാജ്യങ്ങളും ദേശീയ മൃഗങ്ങളെ പോലും വംശ വർധന തോതിന് അനുസരിച്ചു നിയന്ത്രിത തോതിൽ വേട്ടയാടാനും മാംസം വിൽപ്പന നടത്തി ഖജനാവിലേക്കു പണമടക്കുവാനും അനുവദിക്കുമ്പോൾ ഇവിടെ വന്യ ജീവികളെകൊണ്ട് മനുഷ്യരെ കൊല്ലിച്ച് നികുതി പണം കൊണ്ട് നഷ്ടപരിഹാരം നൽകുന്ന പ്രാകൃത രീതിയാണ് അവലംഭിക്കുന്നത്.
ഇതെപ്പറ്റി പഠിക്കുവാനും നടപടികൾ എടുക്കുവാനും സർക്കാർ തയ്യാറാകണമെന്നും വാർഡ് മെമ്പർ ഷൈജു കുരിയൻ അവതരിപ്പിച്ച പ്രമേയത്തിന് ഐക്യകണ്ഠേന ഗ്രാമസഭ അംഗീകാരം നൽകി. ഗ്രാമസഭയുടെ, ആവശ്യപ്രകാരം മേൽ കാര്യങ്ങൾ ഉന്നയിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും , നിയമ മന്ത്രാലയത്തിനും , ദേശീയ മനുഷ്യാവകാശ കമ്മീഷനും വാർഡ് മെമ്പർ ഷൈജു കുരിയൻ കത്ത് അയച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

