വന നിയമ ഭേദഗതി ബിൽ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാണഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പാണഞ്ചേരി മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി കർഷക പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ പുതിയ വനനിയമ ബിൽ പിൻവലിക്കുക, പുതുക്കിയ ഇലക്ട്രിസിറ്റി ചാർജ് പിൻവലിക്കുക, പീച്ചി ഡാം തുറന്നുവിട്ടു പ്രളയം ഉണ്ടായത് മൂലം കർഷകർക്കുള്ള നഷ്ടപരിഹാരം നൽകുക, വന്യമൃഗങ്ങൾ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരം കാണുക തണ്ണീർത്തടങ്ങൾ നികത്തുന്നത്തിനെതിരെ നിയമ നടപടി കൈക്കൊള്ളുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധ ധർണയിൽ കർഷകർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം പൗലോസ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എം പി വിൻസന്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
വന്യജീവി ആക്രമണത്തിൽ ഭയന്ന് ജീവിക്കുന്ന കർഷകർക്ക് കൂടുതൽ ഭീഷണിയുണ്ടാക്കുന്നതാണ് പുതിയ നിയമം. മലയോര മേഖലളകിൽ ജീവിക്കുന്ന കർഷകരെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണ് പുതിയ വനനിയമ ഭേദഗതി ബിൽ, ഒരു കിലോമീറ്റർ ബഫർ സോണും നിർമാണ നിരോധനവും അടിച്ചേൽപ്പിച്ച ഇടതു സർക്കാർ ഈ ബില്ലുമായി മുന്നോട്ടുപോകാനാണ് ഭാവമെങ്കിൽ കർഷകരെ അണിനിരത്തി സമരം സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംപി വിൻസന്റ് പറഞ്ഞു. യോഗത്തിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലും വളപ്പിൽ മുഖ്യ അതിഥിയും കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോയ് കേ ദേവസി മുഖ്യപ്രഭാഷണവും നടത്തി. നേതാക്കളായ കെപിസിസി മെമ്പർ ലീലാമ്മ തോമസ്,ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് മുൻഡിസിസി സെക്രട്ടറി അനിൽ നാരായണൻ, നിയോജകമണ്ഡലം പ്രസിഡന്റ് പി എൻ വാസു, പഞ്ചായത്ത് അംഗങ്ങളായ കെ പി ചാക്കോച്ചൻ, ബാബു തോമസ്,സുശീല രാജൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് മാരായ പി പി റെജി, ഷിബു പോൾ,ബി എസ് എഡിസൺ ബ്ലോക്ക് ട്രഷറർ നൗഷാദ് മാസ്റ്റർ പോഷക സംഘടന ഭാരവാഹികളായ മിനി നിജോ, ഫസീല നിഷാദ്,ജിഫിൻ ജോയ്, ബാബു പാണം കുടിയിൽ, ജോർജ് എം വർഗീസ് ഇബ്രാഹിം വാണിയംപാറ, റീന മേരി ജോൺ കെ സി ബേബി, ഗോപിനാഥൻ മൂർക്കനിക്കര, കൃഷ്ണൻ, ഗോവിന്ദൻകുട്ടി, മിനി വിനോദ്, കർഷക കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ ജയപ്രകാശ്, എസി മത്തായി, ബ്ലോക്ക് സെക്രട്ടറി ജോസ് മൈനാട്ടിൽ,മണ്ഡലം സെക്രട്ടറി തിമിത്തി പാർളിക്കാടൻ, ബാബു മരവെട്ടിക്കൽ, അപർണ പ്രസന്നൻ, ബ്ലെസൻ വർഗീസ്, അമൃതേശ്വരി സുരേഷ് ബാബു, വർഗീസ് വട്ടേങ്ങാട്ടിൽ, ഗോപാലൻ കെ എ, വേലായുധൻ, കൊച്ചു മാത്തു, സാബു മുടിക്കോട്, ബീന ചാത്തംകുളം, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.