പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 23-ാം വാർഡിൽ മുടിക്കോട് സ്ക്കൂളിൽ കൂടിയ ഗ്രാമസഭ മുൻ വാർഡ് മെമ്പർമാരായ ഷിജോ. പി ചാക്കോ , T രാജാപ്പനും ഒരു സംഘം ഗ്രാമ നിവാസികളും ബഹിഷ്കരിച്ചത്.പാണഞ്ചേരി ഒന്ന്, രണ്ട് , ഇരുപത്തിമൂന്നാം വാർഡിലും കൂടിയുള്ള അതിവിശാലമായ പാടശേഖരത്തിൽ വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ തണ്ണീർതടം മണ്ണിട്ട് നികത്തുന്നതിന് എതിരെ 23-ാം വാർഡ് ഗ്രാമ നിവാസികൾ അവതരിപ്പിച്ച പ്രമേയം ചർച്ചക്ക് എടുക്കാൻ പ്രസിഡണ്ടിന്റെ നിർദ്ദേശമില്ലാത്തതതിനാൽ 23-ാം വാർഡ് മെമ്പർ പ്രമേയം ചർച്ച ചെയ്യാനും ഗ്രാമസഭ മിനിട്ട്സിൽ രേഖപ്പെടുത്താനും തയ്യറായില്ല. ആ സമീപനത്തിൽ പ്രതിഷേധിച്ച് വാർഡിലെ ഭൂരിപക്ഷം വരുന്ന വോട്ടർമാർ ഗ്രാസഭ ബഹിഷ്കരിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് T രാജപ്പൻ ,മുൻ വാർഡ് മെമ്പർ ഷിജോ പി ചാക്കോ . AN അനിൽകുമാർ . ഗോപി രായിരത്ത് ,സാബു മണപ്പുറത്ത് , ഉണ്ണികൃഷ്ണൻ , നന്ദൻ , കൃഷ്ണകുമാർ ,ഗിരിജൻ ആദം കാവിൽ , C D രാജേഷ്, അരുൺ താറ്റാട്ട് , നിഖിൽ, K .i ചാക്കുണ്ണി തുടങ്ങിയവർ നേതൃത്വം നൽകി