December 27, 2024

വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ നടത്തിയ കാരുണ്യ കൂപ്പണിലൂടെ സമാഹരിച്ചത് 511500 രൂപ (അഞ്ച് ലക്ഷത്തി പതിനൊന്നായിരത്തി അഞ്ഞൂറ് രൂപ)

Share this News

വിലങ്ങന്നൂരിലേയും സമീപ പ്രദേശങ്ങളിലെയും നിർദ്ധനരായ രോഗികൾക്ക്  ചികിത്സ സഹായം നൽകുന്നതിനായി  വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ നടത്തിയ “കാരുണ്യ കൂപ്പൺ 2024” ന്റെ നറുക്കെടുപ്പ് വിലങ്ങന്നൂർ സെന്ററിൽ വെച്ച് നടത്തി. നറുക്കെടുപ്പ് സമ്മേളനം  പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. രവീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.
നിങ്ങൾ വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നതിലല്ല കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യുന്നതിലാണ് നിങ്ങളുടെ മികവ് സമൂഹം മനസ്സിലാക്കുന്നത് എന്ന് വിശ്വ വിഖ്യാതനായ ചിന്തകൻ  ശിവ്ഖേര പറഞ്ഞിട്ടുള്ളത് പോലെ തിരഞ്ഞെടുത്ത ജനത്തോട് കൂറും  വിശ്വസ്തതയും പുലർത്തുകയും അവരുടെ ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക്  കൂടെ നിൽക്കുകയും ചെയ്യുന്ന അവരെ സഹായിക്കുന്നതിന് ഏതറ്റം വരെയും പോകുന്ന ഷൈജു കുരിയനെ പോലെയുള്ള മെമ്പർമാർ ആയിരുന്നു എല്ലാവരും എന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുകയാണെന്ന് പ്രസിഡന്റ് പി. പി രവീന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പ് പീച്ചി പോലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീ. ആനന്ദ് D S നിർവ്വഹിച്ചു. കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ സമ്മാനദാനം നിർവ്വഹിച്ചു. അനു ജോർജ്ജ് തുണ്ടിയിൽ തെക്കേക്കുളം  വിശിഷ്ട അഥിതിയായി പങ്കെടുത്തു .

ഒന്നാം സമ്മാനമായി ഒരു വലിയ നാടൻ പോത്ത്

രണ്ടാം സമ്മാനം വലിയ ഒരു മുട്ടനാട്

മൂന്നാം സമ്മാനം 6 കിലോ തൂക്കമുള്ള  നെയ്മീൻ

നാലാം സമ്മാനം ഒരു മുയൽ വീതം അഞ്ച് പേർക്ക്

കൂടാതെ പ്രോത്സാഹന സമ്മാനമായി  51 പേർക്ക് ഒരു കോഴി വീതവും നറുക്കെടുപ്പിലൂടെ  സമ്മാനങ്ങളായി നൽകി.
ലെഫ്റ്റനന്റ് കേണൽ (റിട്ട.) രമണി ഐസക്ക്, വാർഡ് മെമ്പർമാരായ ബാബു തോമസ്, സി. എസ് ശ്രീജു, ഷാജി വാരപ്പെട്ടിയിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്  ജിഫിൻ ജോയ്, ഷിബു പീറ്റർ, ഷിബു പോൾ, കുര്യാക്കോസ് ഫിലിപ്പ്, വിനോദ് തേനംപറമ്പിൽ , ദീപക് വെള്ളക്കാരി, കെ.സി ചാക്കോ, ജിനീഷ് മാത്യു, ശരത്ത്കുമാർ, തോമസ് മാമൂട്ടിൽ, ബി എസ് എഡിസൺ, സിബിൻ ജോസഫ്, കുമാരൻ കെ.എം, സണ്ണി പി. എസ് എന്നിവർ സംസാരിച്ചു. ഈ കാരുണ്യ പ്രവർ ത്തനത്തിൽ പങ്കാളികളായ നല്ലവരായ മുഴുവൻ നാട്ടുകാർക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു എന്ന് അറിയിക്കുന്നുവെന്ന് ഷൈജു കുരിയൻ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HFdloQreo2i8smkKV5TaWI

error: Content is protected !!