
വിലങ്ങന്നൂർ പഞ്ചായത്തംഗം ഷൈജു കുരിയൻ നടത്തുന്ന കാരുണ്യ കൂപ്പണിന്റെ നറുക്കെടുപ്പ് തിങ്കളാഴ്ച്ച
വിലങ്ങന്നൂരിലേയും പരിസരപ്രദേശങ്ങളിലെയും നിർദ്ധനരായ രോഗികൾക്ക് ചികിത്സ സഹായം നൽകുന്നതിനായി വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ നടത്തുന്ന “കാരുണ്യ കൂപ്പൺ 2024” എന്ന പദ്ധതിയുടെ നറുക്കെടുപ്പ് 23-12-2024 തിങ്കളാഴ്ച്ച വൈകിട്ട് 5 മണിക്ക് വിലങ്ങന്നൂർ സെന്ററിൽ വെച്ച് നടക്കും.
കൂപ്പണിന്റെ വില 100 രൂപയാണ്. സമ്മാനങ്ങളിലും വ്യത്യസ്തത പുലർത്തി കൊണ്ടാണ് കൂപ്പണുകൾ ഇറക്കിയിരിക്കുന്നത്.
ഒന്നാം സമ്മാനമായി ഒരു വലിയ നാടൻ പോത്ത് ,രണ്ടാം സമ്മാനമായി വലിയൊരു മുട്ടനാട്, മൂന്നാം സമ്മാനം ഒരു വലിയ നെയ്മീൻ നാലാം സമ്മാനമായി ഓരോ മുയൽ വീതം അഞ്ച് പേർക്ക് , കൂടാതെ ഒരു കോഴി വീതം 51 പേർക്ക് പ്രോത്സാഹന സമ്മാനവുമാണ് കാരുണ്യ കൂപ്പണിലൂടെ നൽകുന്നത്.
സഹകരിക്കാൻ കഴിയുന്നവർ കൂപ്പണുകൾ വാങ്ങി ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികൾ ആകണമെന്ന് ഷൈജു കുരിയൻ അഭ്യർത്ഥിച്ചു.കൂപ്പണുകൾക്ക് വിളിക്കുക
9447877609, 9746531570, 8714993603, 9656576716, 7356680344
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
