

നിലവിൽ കല്ലിടുക്കും മുടിക്കോടും അടിപാത പണിയുന്നതിനാൽ ഗതാഗത നിയന്ത്രണം ഉണ്ട്. പ്രാധാന പാതയിൽ നിന്നും വന്ന് സർവീസ് റോഡിലൂടെ കടത്തിവിട്ടാണ് ഗതാഗതം നടത്തുന്നത്. മുടിക്കോടും കല്ലിടുക്കും കുറച്ച് ഭാഗം ഒരു വരിയായിട്ടാണ് പോകാൻ സാധിക്കുകയുള്ളു. മുടിക്കോട് എതിർ ദിശയിൽ സർവീസ് റോഡിലൂടെ വാഹനങ്ങൾ വന്ന് ആറാങ്കല്ലു ഭാഗത്തേക്ക് പോവുന്നത് പലപ്പോഴും അവിടെ ഗതാഗത കുരുക്ക് രൂപപ്പെടുന്നു. ആ കുരുക്ക് രൂക്ഷമായി ആറാങ്കല്ലുവരെ ദേശീയപാതയിലൂടെ ബ്ലോക്ക് ഉണ്ടാവുന്നത് സ്ഥിരം കാഴ്ചയാവുകയാണ്. ഈ പ്രദേശത്ത് ഒരു വൺവേ സംവിധാനം കൊണ്ടുവന്നിലെങ്കിൽ വരും ദിവസങ്ങളിൽ ഗതാഗത കുരുക്കിൻ്റെ
ദൈർഘ്യം കൂടിക്കൂടി വരും. എല്ലാ വാരാന്ത്യവും വലിയ ഒരു ഗതാഗത കുരുക്ക് രൂപപ്പെട്ടു വരുന്ന കാഴ്ച സമീപ നാളുകളിലായി കണ്ടു വരുന്നു. കല്ലിടുക്കും സമാനമായ രീതിയിൽ തന്നെയാണ് പാലാക്കാട് ദിശയിൽ പോവുമ്പോൾ ബ്ലോക്ക് ഉണ്ടാവുക. ടോൾ കൊടുത്ത് പോകുന്ന വാഹനങ്ങൾ സർവ്വീസ് റോഡിൻ്റെ വീതി കുറവ് കാരണം പലപ്പോഴും മണിക്കൂറുകൾ വൈകിയാണ് വടക്കഞ്ചേരി മുതൽ മണ്ണൂത്തി വരെ കടന്ന് പോവാൻ സാധിക്കുന്നത് . നരവധി ഡ്രൈവർമാരാണ് ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
