January 29, 2026

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സി.എം.പി. തൃശൂർ ഏരിയ കമ്മറ്റി വിയ്യൂർ പവർഹൗസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

Share this News

പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ജീവിത പ്രയാസങ്ങൾകൊണ്ട് വീർപ്പുമുട്ടുന്ന കേരളീയ സമൂഹത്തെ വൈദ്യുതി ചാർജ് വീണ്ടും വർദ്ധിപ്പിച്ച് കൊണ്ട് ദുരന്തത്തിലേക്ക് തള്ളി വിടുന്ന പിണറായി സർക്കാർ ഭരണഘടന ലംഘനം ചെയ്തിരിക്കുകയാണെന്ന് സി.എം.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ആർ.എൻ.നമ്പീശൻ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. തൃശൂർ ഏരിയ സെക്രട്ടറി ജോസ് മാറോക്കി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിൽവട്ടം മണ്ഡലം കമ്മറ്റി പ്രസിഡണ് നിഖിൽ സതീശൻ മുഖ്യപ്രഭാഷണം നടത്തി. ടി.കെ.പ്രസാദ്, ശശി നെട്ടിശ്ശേരി, എസ്. സജിത്ത്, ബിജു ചിറയത്ത്, ഉഷ കുമാരി എന്നിവർ പ്രസംഗിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HFdloQreo2i8smkKV5TaWI

error: Content is protected !!