
വാണിയംപാറ സ്വദേശി കല്ലുകുന്നിൽ സുനിലിൻ്റെ വീടാണ് ഇന്ന് രാവിലെ കത്തി നശിച്ചത്. ഗൃഹപ്രവേശം നടത്തിയതിന്റെ ആറാം നാളാണ് വീട് കത്തിയത്. ഓട്ടോ ഡ്രൈവർ ആയ സുനിൽ ലൈഫ് പദ്ധതിപ്രകാരമാണ് വീട് പണികഴിപ്പിച്ചത്. സുനിലും ഭാര്യ ഉണ്ണിമായയും ജോലിക്ക് പോയ സമയത്താണ് വീടിന് തീ പിടിച്ചത്. വിദ്യാർത്ഥികളായ മക്കൾ സ്കൂൾ അവധി പ്രമാണിച്ച് ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു സമീപവാസികളാണ് ഇവരെ വിളിച്ച് വിവരമറിയിച്ചത്. തീ പിടിച്ച സമയം വീടിനുള്ളിൽ ആരും ഇല്ലാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. വീടിൻ്റെ ഹാളും വീട്ടുപകരണങ്ങളും വയറിങ്ങും കത്തി നശിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
