
വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ റെജി വി മാത്യുവിനെ താണിപ്പാടം വാർഡ് ഗ്രാമസഭ ആദരിച്ചു
സർക്കാർ ജീവനക്കാരുടെ ജില്ലാ തല കായികമേളയിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ റെജി വി. മാത്യുവിനെ താണിപ്പാടം വാർഡ് ഗ്രാമസഭ ആദരിച്ചു. വാർഡ് മെമ്പർ ഇ.ടി ജലജൻ നേതൃത്വം നൽകി. കായികമേളയിൽ ഹൈജംമ്പ്, ട്രിപ്പിൽജംമ്പ്, ഡിസ്‌കസ്‌ത്രോ എന്നി മത്സരങ്ങളിൽ 15 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തിയാണ് റെജി വി മാത്യു വ്യക്തിഗത ചാമ്പ്യനായത്. ആയോട് സ്വദേശിയായ റെജി വി മാത്യു ഒല്ലൂക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
