
ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്കർ നാഷണൽ അവാർഡും ഫെല്ലോഷിപ്പും അനിൽ ചന്ദ്രന്
ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്കർ നാഷണൽ അവാർഡും ഫെല്ലോഷിപ്പും വാണിയംപാറ സ്വദേശി അനിൽ ചന്ദ്രന്.Dr. BR അബേദ്ക്കർ ദളിത് സാഹിത്യ അക്കാദമി 2024 നാഷണൽ അവാർഡും ഫെല്ലോഷിപ്പും ന്യൂഡൽഹി പഞ്ചശീൽ ആശ്രമത്തിലെ അംബേദ്ക്കർ മണ്ഡപത്തിൽ നടന്ന ദളിത് സാഹിത്യ അക്കാദമിയുടെ നാൽപ്പതാമത് സമ്മേളനത്തിൽവെച്ച് ഭാരതീയ ദളിത് സാഹിത്യ അക്കാദമി ദേശീയ പ്രസിഡന്റ് ഡോ. എസ്. പി. സുമൻഷകർ അവാർഡ് സമ്മാനിച്ചു.നാടൻ പാട്ടിനും 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ ട്രൂപ്പും പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്. കല, സാഹിത്യം, സാമൂഹ്യപ്രവർത്തനം എന്നീ മേഖലകളിലെ പ്രതിഭകൾക്കാണ് ദളിത് സാഹിത്യ അക്കാദമി ഡോ. അംബേദ്കർ നാഷണൽ അവാർഡ് ഏർപ്പെടുത്തിയത്.വാണിയമ്പാറ , മണിയൻ കിണർ കുന്നുംപുറത്ത് വീട്ടിൽ ചന്ദ്രൻ , തങ്കമണി ദമ്പതികളുടെ മകനാണ് അനിൽ ചന്ദ്രൻ ആർ സി.
ഭാര്യ ലതിക മക്കൾ ആർദ്ര , പൗർണമി .അനിൽ ചന്ദ്രൻ നാടിന് അഭിമാനമാണെന്ന് ബിജെപി പട്ടികജാതി മോർച്ച പീച്ചി മണ്ഡലം കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

