
സ്പോർട്സ് ദിനം ആഘോഷിച്ചു.
ചെമ്പൂത്ര ശ്രീഭദ്രവിദ്യമന്ദിറിൽ സ്പോർട്സ് ദിനം ആഘോഷിച്ചു. ദീപശിഖ പ്രയാണത്തോടെ ആരംഭിച്ച മത്സരങ്ങളിൽ ഒട്ടനവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു. സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിന് സ്കൂൾ ചെയർമാൻ കെ.കെ രാജേഷ് അധ്യക്ഷതവഹിച്ചു. സ്കൂൾ കൺവീനർ പ്രവീൺ പി. പ്രകാശ് ചടങ്ങിൽ സ്വാഗതമറിയിച്ചു. പ്രിൻസിപ്പൽ നീന പുടുവത്ത് സ്പോർട്സ് ദിന സന്ദേശം കൈമാറി. സ്കൂൾ വൈസ് ചെയർമാൻ ജയപ്രകാശ് എം.ജി, ട്രഷറർ ചന്ദ്രൻ വി.കെ. പി ടി.എ പ്രിസിഡൻ്റ് സുകേഷ് , വൈസ് പ്രസിഡൻ്റ് അനുപ്രിയ എന്നിവർ കുട്ടികൾക്ക് സ്പോർട്സ് ദിന ആശംസകൾ അറിയിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ജയ. കെ ചടങ്ങിന് നന്ദി അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

