
ഐഎൻടിയുസിയിൽ നിന്ന് സിഐടിയുവിൽ ചേർന്ന തൊഴിലാളിക്ക് സ്വീകരണം നൽകി
പൂവൻചിറ ചൂലിപ്പാടം ഐഎൻടിയുസിയിൽ നിന്ന് സിഐടിയുവിൽ ചേർന്ന പാണ്ടാരി രാഘവൻ മകൻ കണ്ണനെ സിഐടിയുവിലേക്ക് സ്വീകരിച്ചു. സിപിഐഎം മണ്ണുത്തി ഏരിയ കമ്മിറ്റി അംഗം മാത്യു നൈനാൻ കണ്ണന് യൂണിഫോം നൽകി. കോൺഗ്രസ് പ്രവർത്തകനും ഐഎൻടിയുസി തൊഴിലാളിയുമായിരുന്ന താൻ ആ ബന്ധം പൂർണമായും ഉപേക്ഷിച്ച് സിപിഐഎമ്മിലും സിഐടിയുവിലും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി കണ്ണൻ പറഞ്ഞു. സിഐടിയു പാണഞ്ചേരി മേഖല സെക്രട്ടറി പി.വി സുദേവൻ, പാണഞ്ചേരി കോർഡിനേഷൻ കമ്മറ്റി കൺവീനർ കെ.വി ചന്ദ്രൻ, ലോക്കൽ കമ്മറ്റി അംഗം കെ.കെ ഷൂജൻ, ബ്രാഞ്ച് സെക്രട്ടറിമാർ ആയ ജോഷി ജോർജ്, ഫ്രാൻസിസ് വല്ലുരാൻ, യൂണിയൻ ഭാരവാഹികൾ ആയ ലിജോ, ഷാജി, മറ്റ് യൂണിയൻ അംഗങ്ങൾ, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
