
ദൈവം മിണ്ടാപ്രാണികളുടെയും കൂടിയാണെന്ന് മുക്കാട്ടുകര ഇടവക വികാരി റവ. ഫാ. പോൾ പിണ്ടിയാൻ
പിതാവായ ദൈവം മനുഷ്യമക്കൾക്ക് നല്കിയ ഏറ്റവും നല്ലതും, പൂർണ്ണതയുള്ളതുമായ സമ്മാനമാണ് അവിടുത്തെ പുത്രനായ യേശുക്രിസ്തു. സ്വർഗ്ഗത്തിൽ നിന്നും ആ സമ്മാനത്തെ ഭൂമി ഏറ്റുവാങ്ങിയ സുന്ദരവും, സന്തോഷകവുമായ ഓർമ്മയാണ് ക്രിസ്മസിൽ നാം അനുസ്മരിക്കുന്നതും, ആഘോഷിക്കുന്നതും. ദൈവത്തിൻ്റെ എല്ലാ സൃഷ്ടികൾക്കും അതിൻ്റെതായ മനോഹാരിതയും, മഹത്വവും, ഗുണങ്ങളുമുണ്ട്. മിണ്ടാപ്രാണികൾക്കുമുണ്ട് പ്രത്യേകത. അതെ ദൈവം മിണ്ടാപ്രാണികളുടെയും കൂടിയാണെന്ന്
മുക്കാട്ടുകര ഇടവക വികാരി റവ. ഫാ. പോൾ പിണ്ടിയാൻ നമുക്ക് കാണിച്ചു തന്നു.
മുക്കാട്ടുകര ഇടവക വികാരി റവ. ഫാ. പോൾ പിണ്ടിയാൻ സ്വന്തം ജീവൻ പോലും നോക്കാതെ പാതിരാത്രിയിൽ വളർത്തു പൂച്ചയായ അച്ചുവിനെ രക്ഷിക്കുന്നതിനിടയിൽ ഒന്നര മാസം മുമ്പ് അപകടം പറ്റി കാലിൽ എല്ല് പൊട്ടി ഓപ്പറേഷൻ നടത്തി ചികിത്സയിലാണ് ഈ ക്രിസ്തുമസ് വേളയിൽ. അദ്ദേഹം മനുഷ്യരോടും, മൃഗങ്ങളോടും നല്ല പരിഗണന നൽകി വന്നിരുന്ന നല്ല ഇടയനാണ്. അപകടം പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും പൂച്ചയെ പറ്റിയാണ് അന്വേഷിച്ചിരുന്നത്. പൂച്ചയെ ലഭിച്ചുവെന്ന് മനസിലായപ്പോഴാണ് മനസ് ശാന്തമായത്.
എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം പള്ളി പരിസരത്ത് വരുന്ന പ്രാവുകൾക്ക് അരിയും, വൈകീട്ട് ഊണ് കഴിഞ്ഞാൽ ചുറ്റുപാടുള്ള പൂച്ചകൾക്ക് ഭക്ഷണവും നൽകി വരുന്നു. കൂടാതെ തത്തകളെ വളർത്തുന്നുമുണ്ട്. പട്ടികളോടും പരിഗണന കാണിക്കുന്ന വ്യക്തിത്വമാണ്. ചുരുക്കി പറഞ്ഞാൽ തീർത്തും മനുഷ്യ സ്നേഹിയും, മൃഗ സംരക്ഷകനുമാണ്. ഇത് കാരണം കുറച്ച് കുത്തുവാക്കുകളും കേൾക്കാനിടവന്നിട്ടുണ്ട്.
ദൈവത്തിനോടും, മനുഷ്യരോടും മറ്റു ദൈവ സൃഷ്ടികളോടും മമത കാണിക്കുന്ന പോൾ പിണ്ടിയാനച്ചനെ പോലെയുള്ളവർ സമൂഹത്തിൽ ഉണ്ടാകേണ്ട കാലം അതിക്രമിച്ചുവെന്ന് ഇപ്പോഴത്തെ പ്രകൃതി ദുരന്തങ്ങൾ കാണുമ്പോൾ മനസിലാകും.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI


