
യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
സംസ്ഥാനത്ത് വൈദ്യുത ചാർജ്ജ് കുത്തനെ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളത്തി പ്രകടനം നടത്തി. പട്ടിക്കാട് സെന്ററിൽ നിന്ന് ആരംഭിച്ച പന്തം കൊളുത്തി പ്രകടനത്തിനുശേഷം KSEB ഓഫീസിനു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടിയുടെയും കോലം കത്തിച്ചു.യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡൻറ് ജിഫിൻ ജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ഷൈജു കുരിയൻ പ്രതിഷേധ സമരം ഉദ്ഘാടനം നിർവഹിച്ചു.
പിണറായി വിജയന്റെ ഭരണത്തിൽ 5-ാം തവണയാണ് നേതൃത്വത്തിൽ വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ചതെന്നും, 4 രൂപ 29 പൈസക്ക് ഒരു യൂണിറ്റ് വൈദ്യുതി ലഭിക്കുന്നതിനായി ഉമ്മൻചാണ്ടി സർക്കാർ 2016 ൽ കൊണ്ടു വന്ന കരാർ റദ്ദ് ചെയ്തു കൊണ്ട് 14 രൂപ 30 പൈസക്ക് വൈദ്യുതി വാങ്ങിക്കൊണ്ട് കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും ഉദ്ഘാടനം പ്രസംഗത്തിൽ ഷൈജു കുരിയൻ പറഞ്ഞു .എട്ടുവർഷമായി കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാർ കേരളത്തിലെ ജനങ്ങളെഎല്ലാ മേഖലകളിലും നികുതിഭാരം അടിച്ചേൽപ്പിച്ച് കുത്തുപാളയടിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ് പറഞ്ഞു.
ശ്രീജു സി എസ് ജിസ്സൺ സണ്ണി, ജിതിൻ മൈക്കിൾ, ജോജോ കണ്ണാറ, സിന്റോ ദേവസി,ജോഷി ജോർജ്, ജോസ് ഹ്യൂബർട്ട്, മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിനോഷ്, സിനോജ് വടക്കുമ്പാടം, ജിസ്മോൻ ജോയ്, ജിനീഷ് മാത്യു, ശരത് കുമാർ അഭിലാഷ് പാണഞ്ചേരി, സജിത്ത് പാണഞ്ചേരി , മനു ഗോപിനാഥ്, ലിജ ബിനു, ഹസീന മനാഫ്, സെബിൻ സജി, ക്ലിന്റോ വെല്ലൂരാൻ, ജോമോൻ വടക്കുമ്പാടം, അരുൺ ആന്റണി, ഡൊമനിക് നിജോ, ലിബിൻ ലോറ,ആൻസൺ ബൈജു എന്നിവരും കെഎസ്‌യു മണ്ഡലം പ്രസിഡന്റ് അർജുൻ ലാൽ, നെജിൻ ജോസഫ്,എന്നിവരും കോൺഗ്രസ് നേതാക്കളായ ലീലാമ്മ തോമസ്, കെ.പി. ചാക്കോച്ചൻ, ബാബു തോമസ്, ഷിബു പോൾ, ബാബു പാണം കുടിയിൽ, കെ എം പൗലോസ്, എസി മത്തായി, ബിനു കെ വി എന്നിവരും പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
