
കേരളാ കോൺഗ്രസ് ജേക്കബ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.
വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ കോൺഗ്രസ് ജേക്കബ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടപ്പുറം വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
വിലക്കയറ്റത്തിലും നികുതി ഭീകരതയിലും പൊറുതി മുട്ടിയ ജനത്തിന് മേൽ ഇരുട്ടടി പോലെ വൈദ്യുതി ചാർജ് വർധിപ്പിച്ച എൽ ഡി എഫ് സർക്കാർ ജനദ്രോഹ സർക്കാർ ആണെന്ന് കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ. ഗിരിജൻ ആരോപിച്ചു.
കോട്ടപ്പുറം വൈദ്യുതി ഭവന് മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ദീർഘകാലത്തേക്ക് കുറഞ്ഞ നിരക്കിൽ ലഭിച്ചു കൊണ്ടിരുന്ന കരാർ റദ്ദാക്കിയതാണ് ഈ വർദ്ധനവിന് കാരണം എന്നും അദ്ദേഹം കൂട്ടി ചേർത്തു . പാർട്ടി ജില്ലാ പ്രസിഡന്റ് പി. എം. ഏലിയാസ് അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ നേതാക്കൾ ആയ സോമൻ കൊളപ്പാറ, പി. പി. ജെയിംസ് വസന്തൻ ചിയ്യാരം,ഷാജു വടക്കൻ, ബാബു ചേലക്കര,പോൾസൺ ആലപ്പാട്ട്,ജോൺ ആടുപാറ, സി. എം. ബാലസുന്ദരൻ, ആൽബിൻ പ്ലാക്കൽ, കെ. എം. ജയന്തി, കുമാരി കൃഷ്ണൻകുട്ടി, യൂ എസ്. വിഷ്ണു, സി. ഓ. എൽദോസ്, സി. എം. കൃഷ്ണകുമാർ, പ്രസാദ് പാറക്കൽ,എം.എം. ബാബു, ബേബി പി. ടി തുടങ്ങിയവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
