
‘മിൽമ ഷോപ്പി’ ചെമ്പൂത്ര ക്ഷീരസംഘം കെട്ടിടത്തിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു
മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ഗ്രാമീണ മേഖലയിൽ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ പാണഞ്ചേരി ക്ഷിരോത്പാദക സഹകരണ സംഘത്തിന്റെ കീഴിൽ ചെമ്പൂത്ര ക്ഷീരസംഘം കെട്ടിടത്തിൽ
മിൽമ ഷോപ്പി ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു
സംഘം പ്രസിഡന്റ് ഭാസ്ക്കരൻ ആദംങ്കാവിലിൻ്റെ അദ്ധ്യക്ഷതയിൽ മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം.ടി.ജയൻ മിൽമ ഷോപ്പി ഉദ്ഘാടനം നിർവ്വഹിച്ചു.പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ആദ്യ വിൽപ്പന നിർവ്വഹിച്ചു.
ചടങ്ങിൽ പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ മുഖ്യാതിഥിയായിരിന്നു.
📌ബ്രഡ് , വിവിധതരം ഐസ്ക്രീമുകൾ, ബട്ടർ , പനീർ , പായസം, വെളിച്ചെണ്ണ, വെള്ളം , ഷേയ്ക്കുകൾ , നന്നാരി സർബത്ത് , പുളിശ്ശേരി , കട്ട തൈര് , long life gold milk , (use jim)വെജ് ബിരിയാണി തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും ലഭിക്കുന്നു.