January 31, 2026

താളിക്കോട്  ജീവൻ ജ്യോതി പബ്ലിക് സ്കൂളിന്റെ 24-ാമത് ആനുവൽ ഡേ സെലിബ്രേഷൻ ‘സെലിബ്രാർ  ലാ വിധ 2024’  സംഘടിപ്പിച്ചു.

Share this News
താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്കൂളിന്റെ 24-ാമത് ആനുവൽ ഡേ സെലിബ്രേഷൻ ‘സെലിബ്രാർ ലാ വിധ 2024’ സംഘടിപ്പിച്ചു.

മുടിക്കോട്  താളിക്കോട്  ജീവൻ ജ്യോതി പബ്ലിക് സ്കൂളിന്റെ 24ാം മത് ആനുവൽ ഡേ സെലിബ്രേഷൻ സെലിബ്രാർ  ലാ വിധ 2024 എന്ന പേരിൽ വിപുലമായ ചടങ്ങുകളോട് കൂടി സംഘടിപ്പിച്ചു.   ചടങ്ങുകളുടെ ഔപചാരികമായ ഉദ്ഘാടനം  ഓക്സ് ഫാം  UNDP ഡയറക്ടർ ജോൺ സാമുവൽ നിലവിളക്ക് കൊളുത്തി നിർവഹിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ സെലിൻ ജോസഫ്  അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസം അക്ഷരാഭ്യാസം മാത്രമല്ല മനുഷ്യനെ തിരിച്ചറിയുക  സമൂഹത്തെ തിരിച്ചറിയുക എന്നതും
ഭാരതത്തിന് 5000 വർഷത്തിലേറെ പഴക്കമുള്ള ഒരു സംസ്കാരമുണ്ട്
വിവിധ ജാതി മത രാഷ്ട്രീയ ചിന്തകൾക്കപ്പുറം  മാനുഷിക മൂല്യങ്ങൾക്ക് ഒരുപാട് വിലകൽപ്പിക്കുന്ന ഒരു മഹാരാജ്യത്താണ്  നമ്മൾ ജീവിച്ചു പോകുന്നത്. ഇത് മനസ്സിലാക്കുകയും ഇത് തിരിച്ചറിയുകയും ചെയ്യുന്ന വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുമ്പോൾ ആണ് യഥാർത്ഥത്തിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മഹത്വം ഉയരുന്നത് . ഈ വിദ്യാഭ്യാസ സ്ഥാപനം കഴിഞ്ഞ 24 വർഷമായി 
ഇത് തുടർന്നു കൊണ്ടു പോവുകയും വിജയകരമായി നടപ്പിലാക്കുകയും ചെയ്യുന്നു എന്നതിനാൽ ജീവൻ ജ്യോതിയുടെ മഹത്വം  വളരെ ഉയരത്തിലാണ് എന്നും   ഉദ്ഘാടന പ്രസംഗത്തിൽ ജോൺസാമുൽ പറഞ്ഞു  
ചിറക്കാക്കോട് സെന്റ് മേരീസ് ചർച്ച് വികാരി വർഗീസ് ഊക്കൻ, സ്കൂൾ പിടിഎ പ്രസിഡന്റ് കെ സി അഭിലാഷ്, സ്കൂൾ പ്രിൻസിപ്പൽ ടിൻസി ജ്യൂസ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
പിടിഎ ഭാരവാഹികളായ  ബിജു, ബെന്നി കുമാർ, റെജി വട്ടം കാട്ടിൽ, ശരത് ബാബു, ജോയ്, ലിന്റ്റു ബെന്നി, സുൽഫിത, അമ്പിളി കല, നീതു, രജനി എന്നിവരും അധ്യാപകരും ചേർന്ന് കുട്ടികളുടെ കലാപരിപാടികൾക്ക് നേതൃത്വം നൽകി
പ്രമുഖ സിനി ആർട്ടിസ്റ്റുകൾ ആയ  മനോജ് ഗിന്നസ്, സതീഷ് ഒളരി എന്നിവരുടെ കോമഡി ഷോ ഉണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!