January 31, 2026

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; കരട് ബില്ലിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ

Share this News
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; കരട് ബില്ലിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ

പാർലമെൻ്റിലേക്കും നിയമസഭകളിലേക്കും ഒറ്റ തിരഞ്ഞെടുപ്പ് നടത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നൽകി.

ലോക്‌സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താൻ ലക്ഷ്യമിട്ടുള്ള ‘ഒരു രാജ്യം, തിരഞ്ഞെടുപ്പ്’ സംവിധാനം 2014 മുതൽ മോദി സർക്കാർ മുന്നോട്ടുവെക്കുന്ന ആശയമാണ്.

അടിക്കടി തിരഞ്ഞെടുപ്പ് വരുന്നത് രാജ്യപുരോഗതിക്ക് വിഘാതമാകുന്നുവെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി വ്യക്തമാക്കി.ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദിൻ്റെ ഒരു സമിതിയെ രണ്ടാം മോദി സർക്കാർ കാലത്ത് ചുമതലപ്പെടുത്തിയിരുന്നു.

മന്ത്രിസഭ ഇപ്പോൾ അംഗീകാരം നൽകിയ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിൽ സമവായമുണ്ടാക്കാൻ സർക്കാർ വിശദമായ ചർച്ചകൾക്കായി ജോയിൻ്റ് പാർലിമെൻ്ററി കമ്മിറ്റിക്ക് (ജെ.പി.സി.) കൈമാറിയതായി സൂചന. മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജെപിസി ചർച്ച നടത്തും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/HFdloQreo2i8smkKV5TaWI👇
error: Content is protected !!