January 31, 2026

എസ്എൻഡിപി  യോഗം നേതൃത്വം  ഗോകുലം ഗോപാലൻ ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ; അഡ്വ. കെ. എം സന്തോഷ് കുമാർ

Share this News
എസ്എൻഡിപി  യോഗം നേതൃത്വം  ഗോകുലം ഗോപാലൻ ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ; അഡ്വ. കെ. എം സന്തോഷ് കുമാർ

എസ്എൻഡിപി യോഗം നേതൃത്വം  ഗോകുലം ഗോപാലൻ ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയണ് എന്ന് മുതിർന്ന ഗുരുദേവ പ്രഭാഷകനും, എസ്എൻഡിപി യോഗംമുൻ വക്താവും,പാലാ മിനച്ചിൽ യൂണിയൻമുൻ സെക്രട്ടറിയുമായിരുന്ന യോഗം വിമോചന സമിതി ജനറൽ സെക്രട്ടറി അഡ്വ കെ. എം.സന്തോഷ് കുമാർ പ്രസ്താവിച്ചു.

കഴിഞ്ഞ 29 വർഷക്കാലമായി  കേരളത്തിലെ 30ശതമാനം ജനങ്ങളുടെ  മഹാപ്രസ്ഥാനമായ  ശ്രീനാരായണഗുരുദേവൻ കൽപ്പിച്ച് അരുളി ചെയ്ത് സ്ഥാപിച്ച എസ്എൻഡിപി യോഗം കുടുംബ വാഴ്ചയുടെയും, കെടുകാര്യസ്ഥതയുടെയും, ഏകാധിപത്യത്തിന്റെയും,പ്രതീകമായ ഭരണമാണ് നടന്നുകൊണ്ടിരിക്കുന്നത് ഇതിന് അവസാനം ഉണ്ടാകണം. യോഗ നേതൃത്വത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും   ഒരു കുടക്കീഴിൽ  എസ്എൻഡിപി യോഗത്തെ രക്ഷിക്കാൻ  രംഗത്തിറങ്ങി പ്രവർത്തിക്കാൻ  അഡ്വ സന്തോഷ് കുമാർ ആഹ്വാനം ആഹ്വാനം ചെയ്തു.

അഴിമതി,കുടുംബവാഴ്ച എന്നിവയ്ക്കു എതിരെ പ്രവർത്തിക്കുന്ന എല്ലാ ശ്രീനാരായണ സംഘടനകളെ യും തമ്മിലടിപ്പിക്കാൻ യോഗം നേതൃത്വം പല കുതന്ത്രങ്ങളും നടത്തുന്നുണ്ടെന്നും ഈഴവ സമുദായത്തിന്റെ കരുത്തുറ്റ നേതാവായ ഗോകുലം ഗോപാലന്റെ കീഴിൽ    ഇതര സംഘടനകൾ അണിനിരക്കണമെന്നും അഡ്വ സന്തോഷ് കുമാർ ആഹ്വാനം ചെയ്തു.
യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്   ഗോകുലം ഗോപാലനെ അവതരിപ്പിച്ചുകൊണ്ടുള്ള സേവ് എസ്എൻഡിപി യോഗം പ്രവർത്തകർക്ക്  പൂർണ്ണ പിന്തുണയും സഹായങ്ങളും അഡ്വാ സന്തോഷ് കുമാർ വാഗ്ദാനം ചെയ്തു. എസ് എൻ ഡി പി യോഗം വിമോചന സമിതി പ്രവർത്തകർ ഒറ്റകെട്ടായി ശ്രീ.ഗോകുലം ഗോപലേട്ടന്റെ പിന്നിൽ  മുന്നണി പോരാളികളയായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!