
വിലയില്ലെങ്കിൽ റബ്ബറില്ല” ; കർഷകർ വിപണി ഉപരോധ സമരത്തിലേക്ക്
റബ്ബർ ഉത്പാദക സംഘങ്ങളുടെ നേതൃത്വത്തിൽ കേരളത്തിലെ റബ്ബർ കർഷകർ ആരംഭിച്ച “വിലയില്ലെങ്കിൽ റബ്ബറില്ല “ക്യാമ്പയിനും സമരവും ശക്തിപ്പെടുത്തുന്നതിനും 200രൂപയിൽ കുറഞ്ഞ വിലക്ക് റബ്ബർ മാർക്കറ്റിൽവിക്കരുതെന്നുംറബ്ബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മയായ എൻ സി ആർ പി എസ് കർഷകരോട് അഭ്യർത്ഥിച്ചു. ഇപ്പോൾ ഉണ്ടായിരിക്കുന്ന വിലക്കുറവ് ഇന്ത്യയിലെ ടയർ കമ്പനികളും, കമ്പനിക്ക് നേരിട്ട് റബ്ബർ വിൽക്കുന്ന കച്ചവടക്കാരും നടത്തുന്ന കള്ളകളിയാണ്. ഇറക്കുമതി ചെയ്യുന്ന റബ്ബറിന്റെ വില ഇന്നത്തെ നിരക്കിൽ 230രൂപക്ക് മേൽ ആകും.ആഭ്യന്തര ഉപഭോഗത്തേക്കാൾ 40ശതമാനത്തിന് മേൽ ആഭ്യന്തര ഉത്പ്പാദനത്തിൽ കുറവുള്ള ഒരു രാജ്യമാണ് ഇന്ത്യ. രാജ്യത്തിന് വലിയ നഷ്ടം വരുത്തിയുള്ള റബ്ബർ ഇറക്കുമതി നിർലോഭം നടന്നിട്ടും, കേന്ദ്ര സർക്കാരും, റബ്ബർ ബോർഡും ഇതിൽ എന്ത് കൊണ്ട് ഇടപെടുന്നില്ല എന്ന് കർഷകർക്ക് വിശദീകരണം നൽകാൻ തയ്യാറാകണം. ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പരസ്യമായ കർഷക വഞ്ചന നടന്നിട്ടും ഭരണ സാരഥികളും, റബ്ബർ ബോർഡും മൗനം പാലിക്കുകയാണ്. ഇക്കാര്യത്തിൽ റബ്ബർ ബോർഡും, കേന്ദ്ര സർക്കാരും ഇടപെടുന്നില്ലെങ്കിൽ. കേരള സർക്കാർ ഉയർന്ന നിരക്കിൽ റബ്ബർ സംഭരിച്ചു മാർക്കറ്റിൽ ഇടപെടുവാൻ തയ്യാറാകണം. കുറഞ്ഞ നിരക്കിൽ വിൽക്കുവാൻ കഴിയാതെ കർഷകർ ഇപ്പോൾ വീടുകളിൽ ശേഖരിച്ചു വച്ചിട്ടുള്ള റബ്ബർ ഏറ്റെടുവാൻ കേരള സർക്കാർ തയ്യാറാകണം.ഡിസംബർ 15നകം 200രൂപക്ക് മേൽ വില നൽകി റബ്ബർ വാങ്ങുവാൻ ടയർ കമ്പനികൾ തയ്യാറാകാത്ത പക്ഷം കൂടുതൽ കടുത്ത സമരത്തിലേക്കു റബ്ബർ കർഷകർ നീങ്ങേണ്ടി വരും.എൻ സി ആർ പി എസ് ദേശീയകമ്മിറ്റി പ്രസിഡന്റ് വി വി ആന്റണി യുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ജനറൽ സെക്രട്ടറി ബാബു ജോസഫ്, രക്ഷാധികാരി,അഡ്വ സുരേഷ് കോശി, വൈസ് പ്രസിഡന്റ് മാരായ എബ്രഹാം വർഗീസ് നിലമ്പുർ, പി വി ബാബു പാലക്കാട്, ദേശീയ നേതാക്കളായ, സുബൈർ കാട്ടാക്കട, ജോഷി തിരുവനന്തപുരം, അഡ്വ ഗോപാല കൃഷ്ണൻ പാലാ, മുഹമ്മദ് മാസ്റ്റർ മണ്ണാർക്കാട്, ടി സി ചാക്കോകോട്ടയം , വർഗീസ് പൂവത്തിങ്കൽ തൃശൂർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
