
ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.
പേരാമംഗലം സ്വദേശി മുളവനം കവിയത്ത് വീട്ടിൽ ഉദയൻ്റെ മകൻ വിഷ്ണു (25) ആണ് മരിച്ചത്. ബൈക്കിന്റെ ഇന്ധന ടാങ്ക് ചോർന്ന് തീപിടിച്ചതാണെന്നാണ് സംശയം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് റോഡിൽ തെന്നിവീഴുകയായിരുന്നു. ബൈക്ക് മറിഞ്ഞ ശേഷം വീണ്ടും സ്റ്റാർട്ട് ചെയ്തതാണ് തീ പിടിക്കാൻ കാരണം. ഷോർട് സർക്യൂട്ട് മൂലം തീപ്പൊരി ഉണ്ടാകുകയായിരുന്നു. ടാങ്കിൽ നിന്ന് ചോർന്ന ഇന്ധനത്തിലേക്ക് തീ പിടിക്കുകയായിരുന്നു.
അൻപതു ശതമാനം പൊള്ളലേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം. ബൈക്ക് പൂർണമായും കത്തിനശിച്ചിരുന്നു. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. കോർപറേഷൻ്റെ മാലിന്യ സംസ്കരണ പ്ലാന്റിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. കഴിഞ്ഞ ഒരു മാസമായി പുതിയ സ്ഥാപനത്തിൽ ജോലിക്ക് പോയിത്തുടങ്ങി. ഇന്നലെ ശമ്പളം കിട്ടിയതിനാൽ വാഹനത്തിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചിരുന്നു ഇന്ന് സുഹൃത്തുക്കൾ പറഞ്ഞു. അമ്മ: രതി, സഹോദരി: വിഥുന്യ എം യു .
സംസ്കാരം പിന്നീട് ‘
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
