January 31, 2026

വൈദ്യുതി നിരക്ക് വർധന;  കെസിവൈഎം ലൂർദ് ഫൊറോന സമിതിയുടെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു

Share this News
വൈദ്യുതി നിരക്ക് വർധന;  കെസിവൈഎം ലൂർദ് ഫൊറോന സമിതിയുടെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു

കെ സി വൈ എം ലൂർദ് ഫൊറോന സമിതിയുടെ നേതൃത്വത്തിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് മനുഷ്യാവകാശ ദിനത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
മണ്ണുത്തി സെൻററിൽ നടത്തിയ പ്രതിഷേധ സദസ്സിൽ കെസിവൈഎം മുൻ സംസ്ഥാന സെനറ്റ് മെമ്പർ അനീഷ് വരിക്കാശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.കെസിവൈഎം തൃശ്ശൂർ അതിരൂപത ജനറൽ സെക്രട്ടറി മെജോ മോസസ് അധ്യക്ഷത നിർവഹിച്ചു.
കേരള സമൂഹം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ
സാധാരണക്കാരെ കൊള്ളയടിക്കും വിധം അടിക്കടിയുള്ള വൈദ്യുതി നിലക്ക് വർദ്ധനവ് പിൻവലിക്കണമെന്ന് ഉദ്ഘാടകൻ ആവശ്യപ്പെട്ടു. കെ സി വൈ എം അംഗങ്ങളായ  ഡാനിയൽ ജോസഫ്, ക്രിസ്റ്റി വിൽസൺ, ജോസഫ് ഡൊമിനി, ഷിനോ സൈമൺ,
ആഷ്ലിൻ ആൻറണി, ആൽബിൻ ജിസൺ, ആൽഫിൻ ജിസൺ എന്നിവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!