January 16, 2025

സമഗ്ര ശിക്ഷ കേരള ബി.ആർ.സി ഒല്ലൂക്കരയുടെ ഭിന്നശേഷി ദിനാചരണം “മധുരം 2024” സംഘടിപ്പിച്ചു

Share this News
ഭിന്നശേഷി ദിനാചരണം “മധുരം 2024” സംഘടിപ്പിച്ചു

സമഗ്ര ശിക്ഷ കേരള ബി.ആർ.സി ഒല്ലൂക്കരയുടെ ഭിന്നശേഷി ദിനാചരണം “മധുരം 2024” ബി ആർ സി പരിധിയിൽ പെടുന്ന പുത്തൂർ മാടക്കത്തറ, നടത്തറ,പാണഞ്ചേരി, കോലഴി പഞ്ചായത്തുകളിലെ സ്കൂളുകളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുടെ വിവിധ പരിപാടികളോടെ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ സമാപന സമ്മേളനം വളരെ വിപുലമായി   കമ്മ്യൂണിറ്റി ഹാൾ,  ചീരാച്ചിയിൽ വച്ച് ആഘോഷിക്കുകയുണ്ടായിതൃശൂർ ഈസ്റ്റ് AEO ശ ജീജ വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ BRC ഒല്ലൂക്കര ബിപിസി രമേഷ് എൻ കെ അധ്യക്ഷത നിർവഹിച്ചു.BRC യിലെ കുട്ടികളുടെ പരിപാടികൾക്കായി സാമ്പത്തിക സഹായം നൽകിവരുന്നഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോള്‍ BRC യുടെ ആദരവ് ഏറ്റുവാങ്ങി.

ഭിന്നശേഷി വിദ്യാർഥിയായ “നവനീതം ഹാൻഡ് ക്രാഫ്റ്റി”ന്റെ സാരഥി  നവനീത്  എന്ന വിദ്യാർഥിയെ 
അനുമോദിക്കുകയും നവനീതം ഹാൻഡ് ക്രാഫ്റ്റ്  ഉൽപ്പന്നങ്ങൾ, ഡയമണ്ട് പെയിന്റിങ് എന്നിവയുടെ പ്രദർശനത്തോടൊപ്പം ആദ്യവിൽപ്പന AEO ജീജ വിജയൻ നടത്തുകയും ചെയ്തു.  അതോടൊപ്പം മേഖലയിൽ സ്തുത്യർഹമായ   സേവനമനുഷ്ഠിക്കുന്ന BRC ഒല്ലൂക്കരയിലെ  സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ അനുമോദിക്കുകയും ചെയ്ത ചടങ്ങിൽ CRCC   ബിൽക്കിടീച്ചർ,, സ്പെഷലിസ്റ്റ് ടീച്ചർ ശ്രീലതി സിനി വർഗീസ്എന്നിവർ ആശംസകൾ അർപ്പിച്ചു.വിവിധ കളികളിൽ സമ്മാനർഹ രായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോർഡിനേറ്റർ  ശശിധരൻ, DPC  ബിനോയ് എന്നിവർ സമ്മാനദാനംനിർവഹിച്ചു. മധുരം 2024 ന് മാറ്റുകൂട്ടുന്നതിനായി ബിആർസി ഒല്ലൂക്കരയിലെ മുൻ BPC ആയിരുന്ന  സുനിൽ ജോൺ മാത്യു,CRCC ടീച്ചർ എന്നിവരുടെ ഗാനമേളയും ഉണ്ടായിരുന്നു. ആസ്വാദ്യകരമായ കലാപരിപാടികളുടെ ശേഷം സ്പെഷ്യൽ എഡ്യൂക്കേറ്റർ  പൗളിന. പി. സി നന്ദി പ്രകാശനം നടത്തി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!