മുടിക്കോട് വൻ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ
ദേശീയപാതയിൽ മുടിക്കോട് സെന്ററിൽ 13 കിലോ കഞ്ചാവുമായി 2 പേർ പോലീസിന്റെ പിടിയിൽ. എറണാകുളം സ്വദേശി തറയിൽ വീട്ടിൽ ജെയ്‌സൺ (22), അങ്കമാലി സ്വദേശി കരേടൻ വീട്ടിൽ ജോജു (19) എന്നിവരാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇന്ന് വൈകീട്ടാണ് തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും പ്രതികളെ പിടികൂടിയത്. ഏഴ് പൊതികൾ അടങ്ങിയ രണ്ട് ബാഗുകളിലായാണ് കഞ്ചാവ് കടത്തിയത്.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. ഡാൻസാഫ് എസ്‌ഐ കെ.സി ബൈജു സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പ്രതികളെ പീച്ചി പോലീസിന് കൈമാറി.