ദേശീയപാത കല്ലിടുക്കിൽ അശാസ്ത്രീയമായി പാറ പൊട്ടിക്കുന്നതായി പരാതി; പ്രതിഷേധവുമായി നാട്ടുകാർ
കല്ലിടുക്കിൽ ദേശീയപാതയുടെ അടിപ്പാത നിർമാണ സ്‌ഥലത്ത് അശാസ്ത്രീയമായി പാറ പൊട്ടിക്കുന്നതായി പരാതി, പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ച നാട്ടുകാർ പൊലീസിൽ പരാതി നൽകി. അടിപ്പാതയിലേക്കുള്ള റോഡ് നിർമിക്കുന്നതിന്റെ ഭാഗമായി കുഴിയെടുത്ത ഭാഗത്താണു പാറ പൊട്ടിക്കൽ നടക്കുന്നത്.ജനവാസ മേഖലയിൽ രാസ ലായനി ഉപയോഗിച്ച് പാറ പൊട്ടിക്കണമെന്ന ചട്ടം പാലിക്കാതെ രാത്രികാലങ്ങളിൽ വലിയ സ്ഫോടനമാണ് നടത്തുന്നതെന്നു നാട്ടുകാർ പറഞ്ഞു. രാത്രിയിൽ മുന്നറിയിപ്പില്ലാതെ സ്ഫോടനം നടത്തി കല്ലുപൊട്ടിക്കുന്നതിനെതിരെ പഞ്ചായത്ത് അംഗം ഇ.ടി.ജലജന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. കരാറുകാർ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി നാട്ടുകാർ പൊലീസിൽ പരാതി നൽകി. നേരത്തെ ഈ ഭാഗത്തു പാത നിർമാണത്തിനായി പാറപൊട്ടിക്കുന്നതിനിടെ വീടു കൾക്കു നാശനഷ്ടമുണ്ടായിരുന്നു. ഇതിന്റെ നഷ്ടപരിഹാരം ലഭിക്കാത്ത ഒട്ടേറെയാളുകളുണ്ട്. നിയമവിരുദ്ധമായി പാറപൊട്ടിക്കൽ നടത്താനാവില്ലെന്നു നാട്ടുകാർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI