പ്രതിഷേധ ചങ്ങല തീർത്തു
വേണ്ടത്ര രീതിയിൽ ഉള്ള മുന്നൊരുക്കങ്ങളില്ലാത നാഷണൽ ഹൈവേ അതോറിറ്റി കുട്ടികൾ സഞ്ചരിച്ചിരുന്ന ഹൈവേയിലെ എൻട്രൻസ് അടച്ചുകെട്ടിയതിൽ പ്രതിഷേധിച്ച് മുല്ലക്കര ഡോൺബോസ്കോ സ്കൂളിനു മുന്നിൽ ദേശീയപാതയിൽ പ്രതിഷേധ ചങ്ങല തീർത്തു. ഹൈവേയിൽ ആകാശപാത ഇല്ലാത്തതും കുട്ടികൾക്ക് ഹൈവേ മുറിച്ചു കിടക്കുന്നതിന് നിലവിലെ എൻട്രൻസ് അടച്ചതുമൂലം ഹൈവേയുടെ കൈവരികൾ ചാടി കടന്നാണ് കുട്ടികൾ സ്കൂളിലേക്ക് പോകുന്നത് ഇത് വലിയ അപകടത്തിലേക്ക് ചെന്നെത്തിക്കും നിലവിൽ ഒന്നര കിലോമീറ്റർ മാറിയാണ് അടിപ്പാതയുള്ളത്. അതിനാൽ എത്രയും പെട്ടെന്ന് കുട്ടികൾക്ക് സഞ്ചരിക്കാൻ ആകാശപാത നിർമ്മിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്ന് ആരോപിച്ച് തൃശ്ശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെയും , ഒല്ലൂർ എംഎൽഎയും റവന്യൂ മന്ത്രിയുമായ കെ രാജന്റെയും കോലം കത്തിച്ചും പ്രതിഷേധിച്ചു.
പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഹരീഷ് മോഹൻ ഉദ്ഘാടനം നിർവഹിച്ചു
യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജകമണ്ഡലം പ്രസിഡൻറ് ആൽജോ ചാണ്ടി അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ ഷൈജു കുര്യൻ, സുമേഷ് മുല്ലക്കര, ജിഫിൻ ജോയ് ,ധനേഷ് ദാസ് ,ഉണ്ണി കൊച്ചുപുരയ്ക്കൽ,പ്രവീൺ രാജു , ശരത് മുളയം, ശ്രീനാഥ് നന്ദകുമാർ ,അരുൺ പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ..