കുടുംബയോഗം നടന്നു
എസ്.എൻ.ഡി പി 3399 -ാം നമ്പര്‍ ഐക്കരകുന്ന് ശാഖയിൽ ശിവദാസ് പൂമാലിയുടെ വസതിയില്‍ കുടുംബ യോഗം നടന്നു. ഷാജി എസ് സംസ്ക്കൃതിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കേരള കൗമുദി മേഖല എക്സിക്യൂട്ടീവ് മുരുകന്‍ പൊന്നത്ത് മുഖ്യപ്രഭാഷണം നടത്തി. വിജയലക്ഷ്മി ഗോപിനാഥ്, രമേശ് വൈക്കത്തുകാട്ടിൽ, കേരള കൗമുദി എസിഎം ഷിബു എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ സെക്രട്ടറി വിജയൻ കണ്ണാംകുളങ്ങര സ്വാഗതവും കൃഷ്ണകുമാര്‍ പാണാട്ടിൽ നന്ദിയും പറഞ്ഞു