
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ നെട്ടിശ്ശേരി ക്ഷേത്ര പരിസരത്ത് പൂരം ആസ്വാദക സംഘത്തിൻ്റെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ആചാര അനുഷ്ഠാനത്തിന്റെയും, മതവിശ്വാസത്തിന്റെയും ഭാഗമായി
കാലാന്തരങ്ങളായി നടത്തിവരുന്ന ആന എഴുന്നള്ളിപ്പുകൾക്കും, ചടങ്ങുകൾക്കും മറ്റും ഹൈക്കോടതി വിധിമൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കുവാൻ നടപടിയെടുക്കണമെന്നും, പൂർവ്വികാചാരപ്രകാരം ആന എഴുന്നള്ളിപ്പുകളും, ചടങ്ങുകളും, പൂരങ്ങളും മറ്റും നിലനിർത്തുവാൻ സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് നെട്ടിശ്ശേരി ക്ഷേത്ര പരിസരത്ത് പൂരം ആസ്വാദക സംഘത്തിൻ്റെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുമാരൻ യോഗം ഉദ്ഘാടനം ചെയ്തു. നെട്ടിശ്ശേരി ക്ഷേത്ര ഉപദേശക സമിതി മുൻ വൈസ് പ്രസിഡന്റ് കെ.കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി മുൻ പ്രസിഡൻറ് എം.രാജേന്ദ്രൻ, പൂരം പ്രേമി സംഘം പ്രസിഡൻ്റ് ബൈജു താഴെക്കാട്ട്, ഭരതൻ മാഷ്, നെട്ടിശ്ശേരി ക്ഷേത്ര ഉപദേശക സമിതി മുൻ സെക്രട്ടറി രാമചന്ദ്രൻ, മുരളീധരൻ ചാത്തനാത്ത്, ജെൻസൻ ജോസ് കാക്കശ്ശേരി, വിജയ ശശി, ഗോപാലകൃഷ്ണൻ
എന്നിവർ പ്രസംഗിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

