
സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാനം രാജേന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു
സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ ഒന്നാം അനുസ്മരണം സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു. ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജിനേഷ് പീച്ചി അധ്യക്ഷനായ ചടങ്ങിൽ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ പതാക ഉയർത്തി സംസാരിച്ചു. രാഷ്ട്രീയ കേരളത്തിൽ ജനശ്രദ്ധ ആകർഷിച്ച നേതാവായിരുന്നു കാനം രാജേന്ദ്രനെന്നും പൊതു വിഷയങ്ങളിൽ അദ്ദേഹത്തിന്റെ വാക്കുകൾ മാധ്യമങ്ങളും ജനങ്ങളും അതുപോലെ കാതോർത്തിരുന്നു തൊഴിലാളി മേഖലയിലും സംഘടന രംഗത്തും ഞങ്ങൾക്ക് കരുത്ത് പകർന്ന സഖാവിന്റെ വിടവ് നികത്താനാവാത്തതാണെന്ന് അനുസ്മരിച്ചുകൊണ്ട് പറഞ്ഞു
Dr. പ്രദീപ്കുമാർ, രാജേഷ് പി വി, ഷീജ, വിനോദ് കെ എസ്, ജേക്കബ് മറ്റത്തിൽ, സൈമൺ, ഷാജി, മുഹമ്മദാലി, റെജി തുടങ്ങിയവരും മറ്റു പാർട്ടി മെമ്പർമാരും പരിപാടിയിൽ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

