February 1, 2026

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ണുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽഫ്ലൈ ഓവറിൽ നിന്ന് മഴവെള്ളം സർവീസ് റോഡിലേക്ക് ഒഴുക്കിവിടുന്നതും മണ്ണുത്തിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും വെള്ളം നനഞ്ഞ് പ്രതിഷേധ സമരം നടത്തി

Share this News

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ണുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്ലൈ ഓവറിൽ നിന്ന് മഴവെള്ളം  സർവീസ് റോഡിലേക്ക് ഒഴുക്കിവിടുന്ന ദേശീയപാത അധികൃതരുടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെയും മണ്ണുത്തിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും,വെള്ളം നനഞ്ഞ് പ്രതിഷേധ സമരം നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം യു മുത്തുവിന്റെ അധ്യക്ഷതയിൽ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻ്റും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.

സമരത്തിന്  നേതാക്കളായ ഭാസ്കരൻ കെ മാധവൻ,എൻ.എസ്.നൗഷാദ് മാസ്റ്റർ,സുധി തട്ടിൽ, ലിസി ജോൺസൺ സി എ.ജോസ്,ബേബി പാലോലിക്കൽ, ജോണി അരിമ്പൂർ. സഫിയ ജമാൽ. ഫിലോമിന ജോസ്, സഫിയനിഷാദ് തുടങ്ങിയവർ പങ്കെടുത്ത സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HFdloQreo2i8smkKV5TaWI

error: Content is protected !!