
ലോക ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷ കേരള ബി. ആർ. സി ഒല്ലൂക്കരയുടെ വിളംബര ജാഥയും ബിഗ് ക്യാൻവാസും ഔദ്യോഗികമായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു.

ജി.എച്ച്.എസ്.എസ് പട്ടിക്കാടിന്റെ എച്ച്.എസ്.ടി അധ്യാപിക സജിത അധ്യക്ഷത വഹിച്ചു. നിഷാ വി,( കേരള ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി,ജി.എൽ.പി.
എസ് പട്ടിക്കാട് സീനിയർ അസിസ്റ്റന്റ് ) സിനി ( യു.പി.എസ്.എസ്. എ ) എന്നിവർ ആശംസകൾ അറിയിച്ചു.

ജി.എച്ച്.എസ്.എസ് പട്ടിക്കാട് അധ്യാപകനായ
മാണിക്യൻ ( യു.പി.എസ്. എസ്. എ ) ഭിന്നശേഷി വാരാചരണ വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങിൽ ബി.ആർ. സി ഒല്ലൂക്കര ബി.പി.സി ശ്രീ രമേശ് എൻ. കെ സ്വാഗതവും ഭിന്നശേഷി വാരാചരണ സന്ദേശവും കൈമാറി.യോഗത്തിൽ ബി.ആർ.സി ഒല്ലൂക്കര സ്പെഷ്യൽ എഡ്യൂക്കേറ്റർ അഞ്ജന വർഗീസ് നന്ദി പ്രകാശിപ്പിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
