
മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാത 544 ൽ
പന്നിയങ്കര ടോൾപ്ലാസയിൽ സമീപവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കും ലഭിച്ചിരുന്ന ടോൾ സൗജന്യം റദ്ദാക്കിക്കൊണ്ട് ഡിസംബർ 5 -ാം തിയ്യതി മുതൽ ടോൾ പിരിക്കുന്നതിനുള്ള തീരുമാനത്തിനെതിരെ ആലത്തൂർ, വടക്കഞ്ചേരി- പാണഞ്ചേരി ബ്ലോക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ബുധനാഴ്ച വമ്പിച്ച ജനകീയ പ്രതിഷേധ മാർച്ചും ടോൾ പ്ലാസ ഉപരോധവും സംഘടിപ്പിച്ചു. ഉപരോധ സമരം ഡി.സി.സി. പ്രസിഡൻ്റ്
എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുതു.
ഒല്ലൂർ മണ്ഡലത്തിൻ്റെ കിഴക്കൻ മേഖലയിൽ ഉള്ള നിരവധി ആളുകൾക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന ആനുകൂല്യം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവാൻ ഒരിക്കലും അനുവദിക്കില്ല എന്ന് ഉദ്ഘാടനം പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പാണഞ്ചേരി ബ്ലോക്കിൽ നിന്നു മുള്ള സമര പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പ്രസിഡന്റ് കെ എൻ വിജയകുമാർ നേതൃത്വം നൽകി. ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ എം എ മൊയ്തീൻകുട്ടി, കെ പി എൽദോസ്, ജിത്ത് ചാക്കോ,ഷിബു പോൾ, റെജി പാണംകുടിയിൽ നേതാക്കളായ അനിൽ നാരായണൻ, ഇബ്രാഹിം, തമ്പി, ജോർജ് പെട്ടതാനം എന്നിവരും പങ്കെടുത്തു
അതേ സമയം ഈ വിഷയത്തിൽ ഒരു ശാശ്വത പരിഹാരമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അതിനു വേണ്ട നടപടികൾ എത്രയും വേഗം സർക്കാർ തലത്തിൽ നിന്നും ഉണ്ടാകണമെന്നും ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
