
പ്രതികളെ കീഴടക്കുന്നതിനിടെ കുത്തേറ്റ ഒല്ലൂർ എസ്എച്ച്ഒ ടി.പി ഫർഷാദിന്റെ ആരോഗ്യനില തൃപ്തികരം. ഇടത് തോളിന് പരിക്കേറ്റ എസ്എച്ച്ഒയെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. മുഖ്യപ്രതി അനന്തുമാരിയെയും രണ്ട് കൂട്ടാളികളെയും പോലീസ് പിടികൂടി.
ഇന്നലെ വൈകീട്ട് അറരയോടെയാണ് സംഭവം. കുട്ടനെല്ലൂർ കള്ളുഷാപ്പിൽ അനന്തു മറ്റൊരാളെ കുത്തി പരിക്കേൽപ്പിച്ചതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പ്രതിയെ പിടികൂടാൻ എത്തിയതായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. പ്രതികൾ അഞ്ചേരി അയ്യപ്പൻകാവ് ഭാഗത്തെ ഒരു ഫാമിൽ ഒളിവിലുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് സ്ഥലത്തെത്തി. പോലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതികളെ മൽപ്പിടിത്തത്തിലൂടെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനന്തു പോലീസിനുനേരെ കത്തി വീശിയത്. അനന്തുവിന്റെ പേരിൽ നിരവധി ക്രിമിനൽ, കാപ്പ കേസുകളുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
