February 2, 2026

ഒല്ലൂരിന്റെ മുൻ എംഎൽഎ പിആർ ഫ്രാൻസിസിന്റെ ജന്മ ശതാബ്ദി ആഘോഷം; ഐ.എൻ.ടി.യു.സി പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും സംഘടിപ്പിച്ചു.

Share this News
ഒല്ലൂരിന്റെ മുൻ എംഎൽഎ പിആർ ഫ്രാൻസിസിന്റെ ജന്മശതാബ്ദി; പട്ടിക്കാട് പി ആർ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും സംഘടിപ്പിച്ചു.

ഒല്ലൂരിന്റെ മുൻ എംഎൽഎ പിആർ ഫ്രാൻസിസിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി പട്ടിക്കാട് ഐഎൻടിയുസി യൂണിയൻ ഓഫീസിന് സമീപമുള്ള പി ആർ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും,
അനുസ്മരണവും, മധുര വിതരണവും
സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ ബാബു പാണക്കുടിയിൽ അദ്ധ്യക്ഷത വഹിച്ചു.
ഡി സി സി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ആർ വഹിച്ച സ്ഥാനത്തിന്റെ വലിപ്പം കൊണ്ടല്ല ജനങ്ങൾക്കായി അധികാരം വിനിയോഗിച്ചത് കൊണ്ടാണ് പി ആർ കാലങ്ങൾക്കിപ്പുറവും അനശ്വരനായി നിലകൊള്ളുന്നത് എന്ന് കെ സി അഭിലാഷ് പറഞ്ഞു. ഐ എൻ ടി യു സി ബ്ലോക്ക്‌ സെക്രട്ടറി ബാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ പി ചാക്കോച്ചൻ, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ മിനി നിജോ, കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ മാരായ റെജി പാണംകുടിയിൽ, കെ പി എൽദോസ്, വി ബി ചന്ദ്രൻ, അനിൽ നാരായണൻയൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിഫിൻ ജോയ്, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഫസില നിഷാദ്, കർഷക കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ എം പൗലോസ്, തിമോതി സി പാർലികാടൻ, സി എസ് ശ്രീജു,എ സി മത്തായി, പ്രേമൻ, രാജു കാവിയത് എന്നിവർ സംസാരിച്ചു.
നേതാക്കളായ ഉണ്ണി രാമ കൃഷ്ണൻ, ജോസ് മൈനാട്ടിൽ,തങ്കായി കുര്യൻ,എം സി ബാബു,ജോൺസൺ വള്ളികാട്ടിൽ,ബർക്കുമെൻസ്, മുത്തു മുടിക്കോട് ,സജു വിലങ്ങന്നൂർ ,കുര്യാക്കോസ് പീച്ചി ,കെ സി അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!