February 2, 2026

ജനകീയ മത്സ്യകൃഷി 2024 – 25 പദ്ധതിയുടെ ഭാഗമായി നടത്തറ ഗ്രാമപഞ്ചായത്തിലെ  മത്സ്യ കർഷകർക്കായി  മത്സ്യകുഞ്ഞുങ്ങളുടെ വിതരണം നടത്തി

Share this News
നടത്തറ ഗ്രാമപഞ്ചായത്തിലെ മത്സ്യ കർഷകർക്കായി മത്സ്യകുഞ്ഞുങ്ങളുടെ വിതരണം നടത്തി

കേരള സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി 2024 – 25 പദ്ധതിയുടെ ഭാഗമായി നടത്തറ ഗ്രാമപഞ്ചായത്തിലെ 90 മത്സ്യ കർഷകർക്കായി  65770 കാർപ്പ് ( കട്‌ല ,രോഹു , കോമൺ കാർപ്പ് ) മത്സ്യ കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് നിർവഹിച്ചു.
നടത്തറ പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടിയിൽ നടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ആർ .രജിത്ത്   അദ്ധ്യക്ഷത വഹിച്ചു.ഫിഷറീസ് ഓഫീസർ വിഷ്ണു പ്രിയ ,  ഫിഷറീസ് പ്രമോട്ടർ പ്രദീപ് , സ്റ്റാർലിൻ  തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HFdloQreo2i8smkKV5TaWI

error: Content is protected !!