
വിലങ്ങന്നൂർ സെന്റ് ആൻ്റൺ വിദ്യാപീഠത്തിൽ കായികോത്സവം നടത്തി
വിലങ്ങന്നൂർ സെൻറ് ആന്റൺ വിദ്യാപീഠത്തിൽ ഈ അധ്യയന വർഷത്തെ കായികോത്സവം നടത്തി.പരിപാടിയുടെ ഭാഗമായി നാല് ഹൗസുകളുടെയും നേതൃത്വത്തിൽ മാർച്ച് പാസ്റ്റ് നടത്തി.പ്രിൻസിപ്പൽ ജെന്നി ജെയിംസ് മാർച്ച് പാസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്തു.കെ .ജി .എച്ച്. എം.സിസ്റ്റർ റോസ് വിർജീനിയ ആശംസകൾ അർപ്പിച്ചു.വിവിധ ഇനങ്ങളിലായി വിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ട് കായിക മത്സരങ്ങൾ നടത്തി.വിദ്യാർത്ഥികളുടെ കായികാഭിരുചിയും ഒത്തൊരുമയും തെളിയിക്കുന്നതായിരുന്നു ഫുട്ബോൾ ,ക്രിക്കറ്റ് ഇനങ്ങളിൽ നടത്തിയ വാശിയേറിയ മത്സരങ്ങൾ.കായികോത്സവത്തിന്റെ ആദ്യാവസാനം അധ്യാപകർ ,അനധ്യാപകർ ,വിദ്യാർത്ഥികൾ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.കായികാധ്യാപകനായ അമൽ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
