February 2, 2026

ലയൺസ് ക്ലബ്ബ് തൃശ്ശൂർ സിറ്റിയും, പാലക്കാട് അഹല്യ ഡയബറ്റീസ് ഹോസ്‌പിറ്റലും, അഹല്യ കണ്ണാശുപത്രിയും, ചേലക്കോട്ടുകര ശ്രീ മഹേശ്വര ക്ഷേത്രവും സംയുക്തമായി  സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ്  റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ  ഉദ്ഘാടനം നിർവഹിച്ചു

Share this News

2024 ഡിസംബർ  1 ന്  ചേലക്കൊട്ടുകര ശ്രീ മഹേശ്വര ക്ഷേത്ര സന്നിധിയിൽ  സിറ്റി ലയൺസ് ക്ലബ് തൃശ്ശൂർ,അഹല്യ ഹോസ്പിറ്റൽ പാലക്കാട്,എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെട്ട  മെഡിക്കൽ ക്യാമ്പ് കേരള റവന്യൂ വകുപ്പ് മന്ത്രി  അഡ്വക്കേറ്റ് കെ രാജൻ  ഉദ്ഘാടനം നിർവഹിച്ചു.                 ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു കൊണ്ട് സിറ്റി ലയൺസ് ക്ലബ് പ്രസിഡന്റ്  ഡെന്നീസ്  മാത്യു സംസാരിച്ചു,മുഖ്യ അതിഥിയായി ലയൺസ് ക്ലബ്ബ് ജില്ലാ ഗവർണർ  ജെയിംസ് വളപ്പില പങ്കെടുത്ത് സംസാരിച്ചു. ചടങ്ങിൽ അനുമോദനം നടത്തിക്കൊണ്ട് കോർപ്പറേഷൻ കൗൺസിൽ അംഗങ്ങളായ മേഴ്സി അജി, സുനിൽ രാജ്, ശ്രീ മഹേശ്വര ക്ഷേത്രം പ്രസിഡന്റ് കെ യു വേണുഗോപാൽ,സെക്രട്ടറി ഒ ക്കെ സത്യൻ, ട്രഷറർ രജിഷ ദർശൻ, ലയൺസ് ക്ലബ്ബ് ജില്ല വൈസ് ഗവർണർ സുരേഷ് കെ വാര്യർ,ലൈൻസ് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി എ കെ സോമൻ, സിജോ ഫ്രാൻസിസ്, പ്രേം സാഗർ  എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ  ക്രിസ്മസ് ഭക്ഷ്യ കിറ്റ്  വിതരണവും നടത്തപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!