ചെസ്സ് ഗ്രാമം മരോട്ടിച്ചാൽ അഭ്രപാളിയിലേക്ക്; “PAWN OF MAROTTICHAL” പ്രദർശനോദ്ഘാടനവും, ആദരവും നാളെ
ചെസ് ഗ്രാമം എന്നറിയപ്പെടുന്ന തൃശൂരിലെ മരോട്ടിച്ചാലിനെ ആസ്പദമാക്കി നിർമിച്ച ഹിന്ദി ചിത്രം “പോൺ ഓഫ് മരോട്ടിച്ചാൽ പ്രദർശനത്തിന്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഫീച്ചർ സിനിമ ഹിന്ദി ഉൾപ്പെടെ 5 ഭാഷകളിലാണ് ഒരുക്കിയിരിക്കുന്നത്. കബീർ ഖുറാനയാണ് സംവിധായകൻ. മരോട്ടിച്ചാൽ ഗ്രാമത്തിലെ 6 പേർ ചിത്രത്തിൽ അതിഥിവേഷത്തിലെത്തും. ഗ്രാമത്തിലെ മദ്യത്തിന് അടിമയായ ഗൃഹനാഥന്റെ കഥയാണ് ചിത്രം പറയുന്നത്. ഗ്രാമത്തിൽ നടന്ന ചെസ് ടൂർണമെന്റിൽ മകൾ ഒന്നാം സ്ഥാനത്ത് എത്തുകയും കുടുംബം പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്യുന്നതോടെ ഗൃഹനാഥൻ മദ്യപാനം ഉപേക്ഷിക്കുന്നതാണ് ഇതിവൃത്തം. നാളെ ഡിസംബർ 1 ഞായർ 4 PM ന്
സെൻ്റ്. ജോർജ്ജ് ഓർത്തഡോക്‌സ് സുറിയാനി പള്ളി ഹാളിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനം മരോട്ടിച്ചാലിൽ നടക്കും. ചിത്രത്തിൽ അഭിനയിച്ച ഹിന്ദി താരങ്ങൾ അടക്കം 65 പേരെ ചടങ്ങിൽ അനുമോദിക്കും. ദേശീയ, രാജ്യാന്തര ചലച്ചി ത്രമേളകളിൽ പ്രദർശനം നടത്തിയശേഷമാകും ചിത്രം തിയറ്ററിൽ എത്തുക.