പട്ടിക്കാട് സെൻ്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥൻ വിശുദ്ധ ഫ്രാൻസിസ് സേവിയറിൻ്റെ ഊട്ടു തിരുനാൾ ഡിസംബർ 3-ാം തീയതി വൈകിട്ട് 6 മണിക്ക് ദിവ്യബലിയോട് കൂടി ആരംഭിക്കും. കൊടിയേറ്റം ഫാ.ജെയ്സൺ പുന്നശ്ശേരി നിർവഹിച്ചു. എല്ലാദിവസവും ദിവ്യബലി നൊവേന ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും.ചടങ്ങുകൾക്ക് വികാരി ഫാ. ജിജോ വള്ളുപ്പാറ, കൺവീനർ ജോൺസൺ ചാലയ്ക്കൻ, കൈക്കാരന്മാർ തുടങ്ങിയവർ നേതൃത്വം നൽകും.