മികച്ച സംവിധായകനുള്ള പുരസ്‌കാരം നടത്തറ സ്വദേശി മാർട്ടിൻ ജോർജിന്
കൽക്കട്ടയിൽ വെച്ചു നടന്ന ഗ്ലോബൽ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ ഹ്രസ്വചിത്ര വിഭാഗത്തിൽ നടത്തറ സ്വദേശി മാർട്ടിൻ ജോർജ് മികച്ച രണ്ടാമത്തെ സംവിധായകനുള്ള (സെക്കൻഡ് ബെസ്റ്റ് ഡയറക്ടർ, ഇന്ത്യ) പുരസ്‌കാരത്തിന് അർഹനായി. അദ്ദേഹം സംവിധാനം ചെയ്ത ‘കോൾ യൂ ബാക്ക്’ പ്രാദേശിക ഭാഷാ വിഭാഗത്തിൽ മികച്ച മൂന്നാമത്തെ ചിത്രവുമായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് അബീഷ് അബ്ദുൾ. ക്രിയേറ്റീവ് ഇൻപുട്ട് നിതിൻ നാരായണൻ. സാമൂഹ്യ പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന 12 മിനിറ്റുള്ള ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മാർട്ടിൻ ജോർജ് ആണ്. തൃശൂർ ജില്ലയിൽ നടത്തറ സ്വദേശിയായ മാർട്ടിൻ ചാർട്ടേഡ് അക്കൗണ്ടന്റാണ്. കൂട്ടാല കതിരപ്പിള്ളി ബാഡ്മിന്റൺ അക്കാദമിയിലെ ബാഡ്മിന്റൺ പ്ലെയറാണ് മാർട്ടിൻ. മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന കോട്ടയം തലയോലപ്പറമ്പ് സ്വദേശിയായ അബീഷ് അബ്ദുൾ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.